---
title: "ഇരുചക്ര അപകടങ്ങൾ കൂടുതൽ ; അതു കൊണ്ടാണ് വേഗപരിധി കുറച്ചതെന്ന്  മന്ത്രി ആൻ്റണി രാജു "
english_title: "Two-wheeler accidents more;That is why the speed limit has been reduced, said Minister Antony Raju"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122557/two-wheeler-accidents-morethat-is-why-the-speed-limit-has-been-reduced-said-minister-antony-raju"
published_at: "2023-06-15T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ad1c3f1cb6_Untitled-1_copy.jpg"
keywords: []
---

# ഇരുചക്ര അപകടങ്ങൾ കൂടുതൽ ; അതു കൊണ്ടാണ് വേഗപരിധി കുറച്ചതെന്ന്  മന്ത്രി ആൻ്റണി രാജു 

> **Lead Summary:** **കണ്ണൂർ **: ഇരുചക്ര അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് വേഗപരിധി കുറച്ചതെന്നും മന്ത്രി ആൻ്റണി രാജു. വേഗ പരിധി വർധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ വേഗപരിധി ബോർഡ് പ്രദർശിപ്പിക്കുമെന്നും ഇതിന്റെ യോഗം അടുത്തയാഴ്ച്ച ചേരുമെന്നും മന്ത്രി പറഞ്ഞു.

## Article Content

**കണ്ണൂർ **: ഇരുചക്ര അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് വേഗപരിധി കുറച്ചതെന്നും മന്ത്രി ആൻ്റണി രാജു. വേഗ പരിധി വർധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ വേഗപരിധി ബോർഡ് പ്രദർശിപ്പിക്കുമെന്നും ഇതിന്റെ യോഗം അടുത്തയാഴ്ച്ച ചേരുമെന്നും മന്ത്രി പറഞ്ഞു.

വേ​ഗപരിധി കുറച്ചത് കൊണ്ട് ‍അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യം. ദേശീയ വിജ്ഞാപനത്തോട് ചേർന്നു നിൽക്കുന്ന തീരുമാനമാണ്. ഭേദഗതി വരുത്തണമെന്ന് തോന്നിയാൽ മാത്രം മാറ്റം വരുത്തും. റോഡുകളിൽ വലിയ മാറ്റം ഉണ്ടായി. ഇതെല്ലാം പരിശോധിച്ച് തന്നെയാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122557/two-wheeler-accidents-morethat-is-why-the-speed-limit-has-been-reduced-said-minister-antony-raju)