---
title: "ഹജ്ജ് കർമ്മത്തിന് പോകുന്ന പ്രവാസി വ്യവസായിക്ക് ആശംസയർപ്പിച്ച് ക്ഷേത്ര മുറ്റത്ത് ഫ്ലക്സ് ബോർഡ് ; പാനൂരിൽ നിന്നും ഒരു കേരളാ സ്റ്റോറി..!"
english_title: "Flux board in the temple courtyard wishing the expatriate businessmen going for Hajj;A Kerala story from Panur..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122532/flux-board-in-the-temple-courtyard-wishing-the-expatriate-businessmen-going-for-hajja-kerala-story-from-panur"
published_at: "2023-06-15T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648abd1c29501_Untitled-2_copy.jpg"
keywords: []
---

# ഹജ്ജ് കർമ്മത്തിന് പോകുന്ന പ്രവാസി വ്യവസായിക്ക് ആശംസയർപ്പിച്ച് ക്ഷേത്ര മുറ്റത്ത് ഫ്ലക്സ് ബോർഡ് ; പാനൂരിൽ നിന്നും ഒരു കേരളാ സ്റ്റോറി..!

> **Lead Summary:** **പാനൂർ : **പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദ്ദീന് ആശംസ അർപ്പിച്ച് പാനൂരിനടുത്ത് മൊകേരി പുത്തൻപുര ശ്രീ മുത്തപ്പൻ മടപ്പുര ആഘോഷ കമ്മിറ്റി. മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചുള്ള ആശംസ ബാ നർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണിപ്പോൾ.

## Article Content

**പാനൂർ : **പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദ്ദീന് ആശംസ അർപ്പിച്ച് പാനൂരിനടുത്ത് മൊകേരി പുത്തൻപുര ശ്രീ മുത്തപ്പൻ മടപ്പുര ആഘോഷ കമ്മിറ്റി. മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചുള്ള ആശംസ ബാ നർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണിപ്പോൾ.

ക്ഷേത്രമുറ്റത്താണ് സൈനുൽ ആബിദീനും കുടുംബത്തിനും യാത്രാ മംഗളങ്ങൾ നേർന്നു കൊണ്ടുള്ള ബാനർ ഉയർത്തിയിരിക്കുന്നത്. എല്ലാം വർഗീയതയുടെ കണ്ണിലൂടെ കാണുന്ന വർത്തമാന കാലത്ത് സ്നേഹത്തിന്റെ യും, മാനവികിത യുടെയും സന്ദേശമാവുകയാണ് ഈ ക്ഷേത്ര കമ്മിറ്റി.

ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് നവ മാധ്യമങ്ങളിൽ കമന്റ് നിറയുകയാണ്. മിഡ്ലീസ്റ്റിലെ സഫാരി ഗ്രൂഫ് ഓഫ് കമ്പനിയു ടെ മാനേജിങ്ങ് ഡയറക്ടർ പദവിക്കൊപ്പം എൻ.എ എം കോളേജ് മാനേജ് മെൻറ് കമ്മിറ്റി വൈസ് ചെയർമാൻ, സുപ്രഭാതം ദിനപത്രം വൈസ് ചെയർമാൻ, തലശേരി സി.എച്ച് സെന്റർ പ്രസിഡണ്ട് , തുടങ്ങിയ സ്ഥാനങ്ങൾ കൂടി വഹിക്കുന്നുണ്ട് സൈനുൽ ആബിദീൻ എന്ന നാട്ടുകാരുടെ ആബിദ്ക്ക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122532/flux-board-in-the-temple-courtyard-wishing-the-expatriate-businessmen-going-for-hajja-kerala-story-from-panur)