---
title: "കൂത്തുപറമ്പിൽ നിരോധിത ലഹരി പദാർഥങ്ങൾ വിൽക്കുന്ന യുവതിയെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പിടികൂടി പോലിസിലേൽപ്പിച്ചു."
english_title: "DYFI arrests a young woman selling illegal drugs in Koothuparam.The activists caught him and handed him over to the police."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122510/dyfi-arrests-a-young-woman-selling-illegal-drugs-in-koothuparamthe-activists-caught-him-and-handed-him-over-to-the-police"
published_at: "2023-06-15T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ab0f58b575_download_(5).jpg"
keywords: []
---

# കൂത്തുപറമ്പിൽ നിരോധിത ലഹരി പദാർഥങ്ങൾ വിൽക്കുന്ന യുവതിയെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പിടികൂടി പോലിസിലേൽപ്പിച്ചു.

> **Lead Summary:** **കൂത്തുപറമ്പ്: ** കൂത്തുപറമ്പ് മാർക്കറ്റ് പരിസരത്തുനിന്നാണ് ലഹരിപദാർഥങ്ങൾ ഉൾപ്പെടെ യുവതിയെ പിടിച്ചത്. ഹാൻസ്, പാൻപരാഗ് തുടങ്ങിയ നിരോധിത ഉത്പന്നങ്ങളാണ് യുവതി വിൽപ്പന നടത്തുന്നത്.

## Article Content

**കൂത്തുപറമ്പ്: ** കൂത്തുപറമ്പ് മാർക്കറ്റ് പരിസരത്തുനിന്നാണ് ലഹരിപദാർഥങ്ങൾ ഉൾപ്പെടെ യുവതിയെ പിടിച്ചത്. ഹാൻസ്, പാൻപരാഗ് തുടങ്ങിയ നിരോധിത ഉത്പന്നങ്ങളാണ് യുവതി വിൽപ്പന നടത്തുന്നത്.

സംഭവം ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ ശ്രദ്ധയിൽ പ്പെട്ടതിനെത്തുടർന്ന് ബ്ലോക്ക് കമ്മിറ്റിയംഗം ടി.സി.ഷൈൻ, ഷെമിത്ത് സുന്ദർ, വൈഷ്ണവ് നാഥ്, ആകാശ് തുടങ്ങിയവർ ചേർന്ന് മാർക്കറ്റ് പരിസരത്തു നിന്ന് യുവതിയെ പിടികൂടുകയായിരുന്നു.

തുടർന്ന് കൂത്തുപറമ്പ് എസ്.ഐ. സി.എൻ. എബിൻ, കെ.രാജേഷ്, കെ. ഷൈജേഷ്, റിൻഷ എന്നിവരെത്തി യുവതിയെ കസ്റ്റഡിയിലെ ടുത്തു. നിരോധിത ലഹരി പദാർഥങ്ങൾ വില്പന നടത്തുന്നതിനിടെ പലതവണ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122510/dyfi-arrests-a-young-woman-selling-illegal-drugs-in-koothuparamthe-activists-caught-him-and-handed-him-over-to-the-police)