---
title: "20 കോടി വെളുപ്പിച്ചു, 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ;  കണ്ണൂരിൽ സിപിഎം നേതാക്കളെ  പുറത്താക്കി"
english_title: "20 crores were laundered and financial fraud of 10 crores was done;CPM leaders expelled in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122493/20-crores-were-laundered-and-financial-fraud-of-10-crores-was-donecpm-leaders-expelled-in-kannur"
published_at: "2023-06-15T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648aa43abab56_Untitled-5_copy.jpg"
keywords: []
---

# 20 കോടി വെളുപ്പിച്ചു, 10 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ;  കണ്ണൂരിൽ സിപിഎം നേതാക്കളെ  പുറത്താക്കി

> **Lead Summary:** **കണ്ണൂർ **: സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. വിവാദത്തിൽ കുറ്റാരോപിതരായ പാടിയോട്ടുചാൽ ലോക്കൽകമ്മിറ്റിഅംഗങ്ങളെയാണ്പുറത്താക്കിയത്.

## Article Content

**കണ്ണൂർ **: സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി. വിവാദത്തിൽ കുറ്റാരോപിതരായ പാടിയോട്ടുചാൽ ലോക്കൽകമ്മിറ്റിഅംഗങ്ങളെയാണ്പുറത്താക്കിയത്.

പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഖിൽ, സേവ്യർ, റാംഷഎന്നിവരെയാണ്പുറത്താക്കിയത്. ബ്രാഞ്ച് അംഗം സകേഷിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. അഖിൽ മുൻഎസ്എഫ്ഐ നേതാവ്കൂടിയാണ്. നാലുപേരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നാണ് പുറത്താക്കിയത്. ചെറുപുഴയിലെഘടകകക്ഷി നേതാവിന്റെ മകനുമായി ചേര്‍ന്ന് നടത്തിയ ക്രിപ്റ്റോ ട്രേഡിങ് ഇടപാട് നടത്തിയതിന്റെ പേരിലാണ് നടപടി.

ഇവർ ചേർന്ന് ട്രേഡിംഗ് ഇടപാട് നടത്തിയതി ലാണ് തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് ട്രേഡിംഗ് ഇടപാട് നടന്നത്. 30 കോടി രൂപയുടെ ഇടപാട് നടന്നു വെന്നാണ് സൂചന. ഇതിലൂടെ 20 കോടി രൂപയോളം വെളുപ്പിച്ചു.

എന്നാൽ പത്ത് കോടി രൂപയുമായി ബന്ധപ്പെട്ട് സി.പി.എമ്മുകാരും കേരള കോൺഗ്രസ് നേതാവിന്റെ മകനും തമ്മിൽ തർക്കം ഉട ലെടുത്തു. ഘടകകക്ഷി നേതാവിന്റെ മകൻ ദേവഗിരി കോളേജ് വിദ്യാർത്ഥി കൂടിയാണ്.

തർക്കം നിലനിൽക്കുന്ന തിനിടയിൽ രണ്ട് മാസം മുമ്പ് നേതാവിന്റെ മകന് വാഹനാപകടത്തിൽപെട്ട് കാലിന് ഗുരുതരമായി പരിക്കേറ്റു. ഈ അപകടം ആസൂത്രിതമായി സൃഷ്ടിച്ചതാണ് ന്നാണ് ആരോപണം.

ഇതേത്തുടർന്ന് കേരള കോൺഗ്രസ് നേതാവ് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് വിശദമായ പരാതി നൽകി. സംസ്ഥാന സെക്രട്ടറി സംഭവം അന്വേഷിക്കാൻ ജില്ലാ കമ്മിറ്റിയോട് നിർദേശിച്ചു.

ജില്ലാ കമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണ ത്തിൽ തന്നെ സാമ്പത്തിക തട്ടിപ്പ് നടന്നതായി വ്യക്തമായി. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം സി.പി.എം ഏരിയാ കമ്മിറ്റി യോഗം ചേർന്ന് നാലുപേർക്കെ തിരെയും നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

അതിനുശേഷം പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് ഏരിയാ കമ്മിറ്റി നിർദേശം അംഗീകരിച്ചു. നാലുപേരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാന ങ്ങളിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കാനാണ് തീരുമാനം. ഇവർ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കൾ കൂടിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122493/20-crores-were-laundered-and-financial-fraud-of-10-crores-was-donecpm-leaders-expelled-in-kannur)