---
title: "പന്തക്കലിൽ തെരുവുനായ ശല്യം രൂക്ഷം ; ഒരാഴ്ചക്കിടെ 5 പേർക്ക് കടിയേറ്റു"
english_title: "Panthakkal street nuisance severe;5 people were bitten in one week"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122482/panthakkal-street-nuisance-severe5-people-were-bitten-in-one-week"
published_at: "2023-06-15T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a9ce1f067a_download_(2).jpg"
keywords: []
---

# പന്തക്കലിൽ തെരുവുനായ ശല്യം രൂക്ഷം ; ഒരാഴ്ചക്കിടെ 5 പേർക്ക് കടിയേറ്റു

> **Lead Summary:** **പന്തക്കൽ:** പന്തക്കൽ കുന്നുമ്മൽ പാലം പരിസരത്താണ് തെരുവു നായകളുടെ വിളയാട്ടം തുടരുന്നത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെ കോളേജിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയുടെ ഷാൾ നായ കടിച്ചുകീറി. ബഹളംവെച്ചതിനെത്തുടർന്ന് പരിസരവാസികൾ ഓടിയെത്തുകയായിരുന്നു.

## Article Content

**പന്തക്കൽ:** പന്തക്കൽ കുന്നുമ്മൽ പാലം പരിസരത്താണ് തെരുവു നായകളുടെ വിളയാട്ടം തുടരുന്നത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെ കോളേജിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയുടെ ഷാൾ നായ കടിച്ചുകീറി. ബഹളംവെച്ചതിനെത്തുടർന്ന് പരിസരവാസികൾ ഓടിയെത്തുകയായിരുന്നു.

രാവിലെ പത്രവിതരണം നടത്തുന്നതിനിടെ എം.കെ. ഷാരോൺ എന്ന യുവാവിന് കാൽപാദത്തിൽ നായയുടെ കടിയേറ്റു. കഴിഞ്ഞ ഞായറാഴ്ച ഇവിടെ മൂന്നുപേർക്ക് നായയുടെ കടിയേറ്റിരുന്നു.

എം.പി. രതീഷ്, കെ. മോഹനൻ, നിർമാണത്തൊഴിലാളിയായ യുവാവ് എന്നി വർക്കാണ് അന്ന് നായയുടെ കടിയേറ്റത്. നായയു ടെ ആക്രമത്തിനിരായവരെല്ലാം വിവിധ ആസ്പത്രിക ളിൽ ചികിത്സതേടി. പരിസരത്തെ വീടുകളിലെ പൂച്ചകളെയും നായ്ക്കൾ കടിച്ചതായി നാട്ടുകാർ പറയുന്നു.

കുന്നുമ്മൽ പാലം പരിസരത്ത് തമ്പടിച്ച നായകളാണ് അക്രമകാരി കളെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ കുന്നുമ്മൽപാലം കൂട്ടായ്മ മാഹി നഗരസഭാ അധികൃതർക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122482/panthakkal-street-nuisance-severe5-people-were-bitten-in-one-week)