---
title: "മാഹി കോപ്പാലത്ത് ബാറിൽ സംഘർഷം ; മാനേജർക്ക് കുത്തേറ്റു"
english_title: "Clash at Mahi Kopalat Bar;The manager was stabbed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122399/clash-at-mahi-kopalat-barthe-manager-was-stabbed"
published_at: "2023-06-14T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489dd2cb8284_Untitled-1_copy.jpg"
keywords: []
---

# മാഹി കോപ്പാലത്ത് ബാറിൽ സംഘർഷം ; മാനേജർക്ക് കുത്തേറ്റു

> **Lead Summary:** **കോപ്പലം : **കോപ്പാലത്തെ ഗോൾഡൻ റോക്ക് ബാറിലാണ് രാത്രി 7.30 ഓടെ സംഘർഷമുണ്ടായത്. ബാറിൽ മദ്യപിക്കുന്നതിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും, സംഘർഷത്തിലെത്തുകയുമായിരുന്നു.

## Article Content

**കോപ്പലം : **കോപ്പാലത്തെ ഗോൾഡൻ റോക്ക് ബാറിലാണ് രാത്രി 7.30 ഓടെ സംഘർഷമുണ്ടായത്. ബാറിൽ മദ്യപിക്കുന്നതിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും, സംഘർഷത്തിലെത്തുകയുമായിരുന്നു.

മാനേജർ വിഷ്ണു പൊലീസിനെ വിളിക്കുന്നതിനിടെ ഒരാൾ കല്ലുകൊണ്ട് തലക്ക് കുത്തിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെട്ടു. തലക്ക് ആഴത്തിൽ കുത്തേറ്റ വിഷ്ണുവിന് പന്തക്കൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇതിനിടെ സ്ഥലത്തെത്തിയ പന്തക്കൽ പൊലീസ് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു. പ്രതികളിൽ ചിലരെ കേരള പൊലീസിൻ്റെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാറിലെ മാനേജർ അക്രമിക്കപ്പെട്ടതിൽ വ്യാപക പ്രതിഷേധമാണ് സംഘടനകളിൽ നിന്നുണ്ടാകുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122399/clash-at-mahi-kopalat-barthe-manager-was-stabbed)