---
title: "പാനൂർ മേഖലയിൽ വീണ്ടും തെരുവുനായകളുടെ വിളയാട്ടം ; 2 ആടുകളെ കടിച്ചു കൊന്നു"
english_title: "Stray dogs roam again in Panur region;2 goats were bitten to death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122366/stray-dogs-roam-again-in-panur-region2-goats-were-bitten-to-death"
published_at: "2023-06-14T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489ba862330e_Untitled-1_copy.jpg"
keywords: []
---

# പാനൂർ മേഖലയിൽ വീണ്ടും തെരുവുനായകളുടെ വിളയാട്ടം ; 2 ആടുകളെ കടിച്ചു കൊന്നു

> **Lead Summary:** **പാനൂർ:** ചെണ്ടയാട് മാവിലേരിയിലാണ് 2 ആടുകളെ തെരുവുനായകൾ കടിച്ചു കൊന്നത്. മീത്തലെ പറമ്പത്ത് മഹമൂദിൻ്റെ ആടുകളെയാണ് 20 ഓളം വരുന്ന തെരുവു നായകൾ അക്രമിച്ചത്. 6 ആടുകൾ ഉണ്ടായിരുന്നതിൽ 4 ആടുകൾക്ക് പരിക്കേറ്റു.

## Article Content

**പാനൂർ:** ചെണ്ടയാട് മാവിലേരിയിലാണ് 2 ആടുകളെ തെരുവുനായകൾ കടിച്ചു കൊന്നത്. മീത്തലെ പറമ്പത്ത് മഹമൂദിൻ്റെ ആടുകളെയാണ് 20 ഓളം വരുന്ന തെരുവു നായകൾ അക്രമിച്ചത്. 6 ആടുകൾ ഉണ്ടായിരുന്നതിൽ 4 ആടുകൾക്ക് പരിക്കേറ്റു.

ഇതിൽ കഴുത്തിന് പരിക്കേറ്റ രണ്ട് ആടുകളാണ് മരിച്ചത്. മഹമൂദിന് ഉപജീവനമാർഗമായിരുന്നു ആടുകൾ. ഈ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കുട്ടികളെ പുറത്തിറക്കാൻ പോലും ഭയപ്പെടുകയാണ് രക്ഷിതാക്കൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122366/stray-dogs-roam-again-in-panur-region2-goats-were-bitten-to-death)