---
title: "കണ്ണൂരിൽ പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛൻ ബന്ധുക്കളായ രണ്ട് കുട്ടികളെ കൂടി പീഡിപ്പിച്ചെന്ന് ; പ്രതി റിമാൻ്റിൽ"
english_title: "In Kannur, the grandfather who molested his grandchild also molested two other children who are relatives;Accused remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122266/in-kannur-the-grandfather-who-molested-his-grandchild-also-molested-two-other-children-who-are-relativesaccused-remanded"
published_at: "2023-06-14T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64895d74373b7_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛൻ ബന്ധുക്കളായ രണ്ട് കുട്ടികളെ കൂടി പീഡിപ്പിച്ചെന്ന് ; പ്രതി റിമാൻ്റിൽ

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ തളിപ്പറമ്പിൽ ഏഴുവയസുകാരിയായ പേര ക്കുട്ടിയെ പീഡിപ്പിച്ചതിന് ജയിലിൽ കഴിയുന്ന മുത്തച്ഛൻ ബന്ധുക്കളായ രണ്ട് പേരകുട്ടികളെ കൂടി പീഡിപ്പിച്ചുവെന്ന് കേസ്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 75കാരനാണ് പീഡനവീരൻ.

## Article Content

**കണ്ണൂർ: ** കണ്ണൂർ തളിപ്പറമ്പിൽ ഏഴുവയസുകാരിയായ പേര ക്കുട്ടിയെ പീഡിപ്പിച്ചതിന് ജയിലിൽ കഴിയുന്ന മുത്തച്ഛൻ ബന്ധുക്കളായ രണ്ട് പേരകുട്ടികളെ കൂടി പീഡിപ്പിച്ചുവെന്ന് കേസ്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 75കാരനാണ് പീഡനവീരൻ.

കഴിഞ്ഞ മാസം മെയ് മുതൽ ഈ മാസം വരെയുള്ള ചില ദിവസങ്ങളിൽ പേരക്കുട്ടിയെ പീഡിപ്പിച്ചതിന് കഴിഞ്ഞ ദിവസം വയോധികനെ പിടികൂടി ജയിലിലടച്ചിരുന്നു. ഇതിന് പിറകെയാണ് രണ്ട് പീഡനക്കേസു കൾ കൂടി പുറത്തുവന്നത്.

വയോധികന്റെ ബന്ധുവായ പത്ത് വയസുള്ള മകളെയും അതേ വീട്ടിൽ തന്നെയുള്ള ഏഴ് വയസു കാരിയെയും പീഡിപ്പിച്ചു വെന്നാണ് പരാതി. ഇതേത്തുടർന്ന് വയോധികനെതിരെ രണ്ട് പീഡനക്കേസുകൾ കൂടി പുതുതായിയെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122266/in-kannur-the-grandfather-who-molested-his-grandchild-also-molested-two-other-children-who-are-relativesaccused-remanded)