---
title: "കുരച്ച് പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം; മട്ടന്നൂരിൽ  മുറ്റത്ത് കളിച്ചിരുന്ന മൂന്നര വയസുകാരിയും, പുഴാതിയിൽ എൽ.കെ.ജി വിദ്യാർത്ഥിയും  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് "
english_title: "A pack of stray dogs barking;A three-and-a-half-year-old girl who was playing in the yard in Mattannur and a student of LKG in Puzhathi escaped unhurt."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122241/a-pack-of-stray-dogs-barkinga-three-and-a-half-year-old-girl-who-was-playing-in-the-yard-in-mattannur-and-a-student-of-lkg-in-puzhathi-escaped-unhurt"
published_at: "2023-06-14T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648953b9d411b_Untitled-4_copy.jpg"
keywords: []
---

# കുരച്ച് പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം; മട്ടന്നൂരിൽ  മുറ്റത്ത് കളിച്ചിരുന്ന മൂന്നര വയസുകാരിയും, പുഴാതിയിൽ എൽ.കെ.ജി വിദ്യാർത്ഥിയും  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് മൂന്നര വയസുകാരിയും, എൽ കെ ജി വിദ്യാർത്ഥിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മട്ടന്നൂരിനടുത്‌ നീർവേലിയിലാണ് സംഭവം ഉണ്ടായത്.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് മൂന്നര വയസുകാരിയും, എൽ കെ ജി വിദ്യാർത്ഥിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മട്ടന്നൂരിനടുത്‌ നീർവേലിയിലാണ് സംഭവം ഉണ്ടായത്.

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നര വയസുകാരി ആയിശയാണ് തെരുവ് നായകളുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ പുഴാതിയിലും യുകെജി വിദ്യാർത്ഥിയെ തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

പുഴാതിയിലെ യുകെജി വിദ്യാർത്ഥി എ പി ഇല്യാസിന് നേരെയാണ് തെരുവ് നായകൾ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കുട്ടി രക്ഷപ്പെട്ടു. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവമുണ്ടായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122241/a-pack-of-stray-dogs-barkinga-three-and-a-half-year-old-girl-who-was-playing-in-the-yard-in-mattannur-and-a-student-of-lkg-in-puzhathi-escaped-unhurt)