---
title: "2026 ഫിഫ ലോകകപ്പ് കളിക്കാനില്ല ; ആരാധകരെ നിരാശരാക്കി ലിയോണല്‍ മെസി "
english_title: "2026 FIFA World Cup not to be played;Lionel Messi disappointed the fans"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122221/2026-fifa-world-cup-not-to-be-playedlionel-messi-disappointed-the-fans"
published_at: "2023-06-14T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648944e8cde68_Untitled-1_copy.jpg"
keywords: []
---

# 2026 ഫിഫ ലോകകപ്പ് കളിക്കാനില്ല ; ആരാധകരെ നിരാശരാക്കി ലിയോണല്‍ മെസി 

> **Lead Summary:** 2026 ഫിഫ ലോകകപ്പ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസി.

## Article Content

2026 ഫിഫ ലോകകപ്പ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസി.

ഖത്തറില്‍ 2022ല്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ കിരീടത്തിലേക്ക് നയിച്ച നായകനായ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെ ഇന്‍റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് തന്‍റെ ഭാവിയെ കുറിച്ച് മനസ് തുറന്നത്. '2026 ലോകകപ്പിന് താനുണ്ടാകില്ല.

ഖത്തറിലേത് തന്‍റെ അവസാന ലോകകപ്പാണ്. കാര്യങ്ങള്‍ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്' എന്നുമാണ് മെസിയുടെ വാക്കുകള്‍. ഖത്തറിലെ കിരീടം തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് എന്നും ലിയോണല്‍ മെസി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122221/2026-fifa-world-cup-not-to-be-playedlionel-messi-disappointed-the-fans)