---
title: "പാനൂരിൽ പച്ചക്കറി കടക്ക് നേരെ അക്രമം ; പിന്നിൽ  തെരുവുനായ്ക്കളെന്ന് സംശയം"
english_title: "Violence against vegetable shop in Panur;It is suspected that there are stray dogs behind"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122083/violence-against-vegetable-shop-in-panurit-is-suspected-that-there-are-stray-dogs-behind"
published_at: "2023-06-13T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64884428904cd_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ പച്ചക്കറി കടക്ക് നേരെ അക്രമം ; പിന്നിൽ  തെരുവുനായ്ക്കളെന്ന് സംശയം

> **Lead Summary:** **പാനൂർ: ** പാനൂരിൽ പച്ചക്കറി കടക്ക് നേരെ അക്രമം നടത്തിയത് തെരുവ് നായ്ക്കളെന്ന് സംശയിച്ച് പൊലീസ്. വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.മോഹനന്റെ വ്യാപാര സ്ഥാപനത്തിന് നേരെയാണ് ചെവ്വാഴ്ച അർധരാത്രിയിൽ അക്രമംനടന്നത്.

## Article Content

**പാനൂർ: ** പാനൂരിൽ പച്ചക്കറി കടക്ക് നേരെ അക്രമം നടത്തിയത് തെരുവ് നായ്ക്കളെന്ന് സംശയിച്ച് പൊലീസ്. വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.മോഹനന്റെ വ്യാപാര സ്ഥാപനത്തിന് നേരെയാണ് ചെവ്വാഴ്ച അർധരാത്രിയിൽ അക്രമംനടന്നത്.

ഇതിന് തൊട്ടടുത്താണ് മീൻ മാർക്കറ്റ്. പാനൂർ നഗരസഭയിൽ നടന്ന ചർച്ചയെ തുടർന്ന് ടൗണിൽ കഴിഞ്ഞ ദിവസം മുതൽ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചിരുന്നു.

ഇത്തരത്തിൽ ഭക്ഷണം ലഭിക്കാത്ത തെരുവുനായകൾ മീൻമാർക്കറ്റിലും ഒന്നും ലഭിക്കാതായതോടെ അക്രമാസക്തരായതാവാമെന്നാണ് പൊലീസിൻ്റെ നിഗമനം. അക്രമവിവരം അറിഞ്ഞയുടൻ തന്നെ പാനൂർ നഗരത്തിലെ മുഴുവൻ ക്യാമറകളും പൊലീസ് പരിശോധിച്ചിരുന്നു.

എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് നായകളാവാം അക്രമത്തിന് പിന്നിലെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം പാനൂരിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താനും തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122083/violence-against-vegetable-shop-in-panurit-is-suspected-that-there-are-stray-dogs-behind)