---
title: "മട്ടന്നൂരിൽ പ്രായപൂർത്തിയാകാത്ത 2 ആൺകുട്ടികളെ ലൈംഗികാതിക്രത്തിനിരയാക്കിയ മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ"
english_title: "Muslim League worker arrested for sexually assaulting 2 minor boys in Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122037/muslim-league-worker-arrested-for-sexually-assaulting-2-minor-boys-in-mattannur"
published_at: "2023-06-13T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648821c807f38_Untitled-1_copy.jpg"
keywords: []
---

# മട്ടന്നൂരിൽ പ്രായപൂർത്തിയാകാത്ത 2 ആൺകുട്ടികളെ ലൈംഗികാതിക്രത്തിനിരയാക്കിയ മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** **മട്ടന്നൂര്‍**: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ മുസ്ലീം ലീ​ഗ് പ്രവർത്തകൻ അറസ്‌റ്റിൽ. കീച്ചേരി സ്വദേശി നൗഫലിനെയാണ്‌ മട്ടന്നൂര്‍ ഇന്‍സ്പെക്‌ടര്‍ കെ വി പ്രമോദ്, എസ്ഐ കെ സിദ്ദിഖ് എന്നിവർ അറസ്‌റ്റ് ചെയ്‌തത്.

## Article Content

**മട്ടന്നൂര്‍**: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ മുസ്ലീം ലീ​ഗ് പ്രവർത്തകൻ അറസ്‌റ്റിൽ. കീച്ചേരി സ്വദേശി നൗഫലിനെയാണ്‌ മട്ടന്നൂര്‍ ഇന്‍സ്പെക്‌ടര്‍ കെ വി പ്രമോദ്, എസ്ഐ കെ സിദ്ദിഖ് എന്നിവർ അറസ്‌റ്റ് ചെയ്‌തത്.

2022 ഏപ്രിൽ, സെപ്‌തംബർ മാസങ്ങളിലാണ്‌ കേസിനാസ്‌പദമായ സംഭവം. 13 വയസുള്ള രണ്ട് ആൺകുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികള്‍ക്ക് നഗ്നവീഡിയോയും സ്വകാര്യ അവയവങ്ങളും കാണിച്ചുകൊടുത്തും ചോക്ലേറ്റ് നൽകിയുമായിരുന്നു പീഡനം.

സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടികളോട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്‌. തുടർന്ന് വീട്ടുകാര്‍ മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് മട്ടന്നൂര്‍ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122037/muslim-league-worker-arrested-for-sexually-assaulting-2-minor-boys-in-mattannur)