---
title: "വൻ ദുരന്തം തലക്ക് മീതെ പേറി പൈതൃകനഗരിയായ തലശേരി ; നഗരസഭ ഉണരണം"
english_title: "The heritage city of Thalassery was hit by a huge disaster;The municipality should wake up"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121974/the-heritage-city-of-thalassery-was-hit-by-a-huge-disasterthe-municipality-should-wake-up"
published_at: "2023-06-13T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648801489a896_Untitled-3_copy.jpg"
keywords: []
---

# വൻ ദുരന്തം തലക്ക് മീതെ പേറി പൈതൃകനഗരിയായ തലശേരി ; നഗരസഭ ഉണരണം

> **Lead Summary:** **തലശ്ശേരി: ** പൈതൃകനഗരമായ തലശ്ശേരിയുടെ മേൽ ഏതുനിമിഷവും ദുരന്തം വിളിച്ചുവരുത്താൻ പാകത്തിൽ നിൽക്കുന്നത് രണ്ട് ഡസനോളം അറുപഴഞ്ചൻ കെട്ടിടങ്ങൾ. വാഹനത്തിരക്കും ജനത്തിരക്കു മേ റിയ ഭാഗങ്ങളിൽ ഏതുസമത്തും നിലംപൊത്തുമെന്ന അവസ്ഥയിലാ ണ് ഇവിടെ കെട്ടിടങ്ങളുടെ നിൽപ്പ്.

## Article Content

**തലശ്ശേരി: ** പൈതൃകനഗരമായ തലശ്ശേരിയുടെ മേൽ ഏതുനിമിഷവും ദുരന്തം വിളിച്ചുവരുത്താൻ പാകത്തിൽ നിൽക്കുന്നത് രണ്ട് ഡസനോളം അറുപഴഞ്ചൻ കെട്ടിടങ്ങൾ. വാഹനത്തിരക്കും ജനത്തിരക്കു മേ റിയ ഭാഗങ്ങളിൽ ഏതുസമത്തും നിലംപൊത്തുമെന്ന അവസ്ഥയിലാ ണ് ഇവിടെ കെട്ടിടങ്ങളുടെ നിൽപ്പ്.

ഇവയിൽ ചിലത് ഇപ്പോഴും വ്യാപാര സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നവയാണ്. ഒ.വി.റോഡ്, പഴയ ബസ്സ്റ്റാൻ ഡ്, പനങ്കാവ്, എം.ജി. റോഡ്, ലോഗൻസ് റോഡ്, സദാനന്ദ പൈ ജംഗ്ഷൻ, ടി.സി.മുക്ക്, മഞ്ഞോടി, തായലങ്ങാടി, പാലിശ്ശേരി, ജില്ലാ കോടതി പരിസരം, കടലോര പാണ്ടികശാലാ കെട്ടിടങ്ങൾ തുടങ്ങി പട്ടണത്തിന്റെ വിവിധ ഇടങ്ങളിലെല്ലാം നൂറ്റാണ്ട് പിന്നിട്ട കെട്ടിടങ്ങളുണ്ട്. ഇവയിൽ മിക്കതും തിരക്കേറിയ ഇടങ്ങളിലാണ്. മിക്ക കെട്ടിടങ്ങളുടയും മേൽഭാഗം ദ്രവിച്ചനിലയിലാണുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121974/the-heritage-city-of-thalassery-was-hit-by-a-huge-disasterthe-municipality-should-wake-up)