---
title: "ലോക ബാലവേല വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കതിരൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സമൂഹ ചിത്രരചന സംഘടിപ്പിച്ചു."
english_title: "As part of World Anti-Child Labor Day, Kathirur Government Vocational Higher Secondary School organized community painting."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121870/as-part-of-world-anti-child-labor-day-kathirur-government-vocational-higher-secondary-school-organized-community-painting"
published_at: "2023-06-12T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648736646aa1e_Untitled-1_copy.jpg"
keywords: []
---

# ലോക ബാലവേല വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി കതിരൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സമൂഹ ചിത്രരചന സംഘടിപ്പിച്ചു.

> **Lead Summary:** **കതിരൂർ:** ജിവിഎച്ച്എസ്എസ് കതിരൂർ സൈക്കോ സോഷ്യൽ കൗൺസിലിംഗ് സെൽ, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമൂഹ ചിത്രരചന നടന്നത് . സ്കൂൾ മുറ്റത്ത് ആരംഭിച്ച പരിപാടി കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കതിരൂർ:** ജിവിഎച്ച്എസ്എസ് കതിരൂർ സൈക്കോ സോഷ്യൽ കൗൺസിലിംഗ് സെൽ, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമൂഹ ചിത്രരചന നടന്നത് . സ്കൂൾ മുറ്റത്ത് ആരംഭിച്ച പരിപാടി കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് ശ്രീജേഷ് പടന്നക്കണ്ടി അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഡോ:എസ്. അനിത,പ്രശസ്ത ചിത്രകാരന്മാരായ കെ.എം ശിവകൃഷ്ണൻ, സുശാന്ത് കൊല്ലറക്കൽ, ഗംഗാധരൻ മാസ്റ്റർ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ പ്രിയ, സ്റ്റാഫ് സെക്രട്ടറി വി.അനിൽകുമാർ സീനിയർ അസിസ്റ്റന്റ് കെ. ഷീബ എന്നിവർ സംസാരിച്ചു.

പ്രശസ്ത ചിത്രകാരന്മാരായ കെഎം ശിവകൃഷ്ണൻ മാസ്റ്റർ, സുനിൽ പൊന്ന്യം, ശശികുമാർ കതിരൂർ, ബാലകൃഷ്ണൻ കതിരൂർ, പുഷ്പ ദിനേഷ് എന്നീ ചിത്രകൃത്തുക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ ചിത്രരചനയിൽ സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു.വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ പവിത്രൻ മണാട്ട്, സൈക്കോ സോഷ്യൽ കൗൺസിലർ സൗമ്യ ജയരാജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121870/as-part-of-world-anti-child-labor-day-kathirur-government-vocational-higher-secondary-school-organized-community-painting)