---
title: "യുവതിയോട് അപമര്യാദ, പിഞ്ചു കുട്ടിയെ ചവിട്ടി വീഴ്ത്തി,  മനേക്കര സ്വദേശിക്കെതിരെ കേസെടുത്ത് തലശേരി പൊലീസ്"
english_title: "Thalassery police registered a case against a Manekkara native for being rude to a woman and kicking a toddler."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121846/thalassery-police-registered-a-case-against-a-manekkara-native-for-being-rude-to-a-woman-and-kicking-a-toddler"
published_at: "2023-06-12T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64872156901b0_Untitled-1_copy.jpg"
keywords: []
---

# യുവതിയോട് അപമര്യാദ, പിഞ്ചു കുട്ടിയെ ചവിട്ടി വീഴ്ത്തി,  മനേക്കര സ്വദേശിക്കെതിരെ കേസെടുത്ത് തലശേരി പൊലീസ്

> **Lead Summary:** **മനേക്കര**: യുവതിയോട് അപമര്യാദയായി പെരുമാറുകയും, പിഞ്ചുകുട്ടിയെ അക്രമിക്കുകയും ചെയ്തതായി പരാതി. ഇതു സംബന്ധിച്ച് മനേക്കരയിലെ ടി.പി ഷിബിത്തിനെതിരെ പോലീസ് കേസെടുത്തു.

## Article Content

**മനേക്കര**: യുവതിയോട് അപമര്യാദയായി പെരുമാറുകയും, പിഞ്ചുകുട്ടിയെ അക്രമിക്കുകയും ചെയ്തതായി പരാതി. ഇതു സംബന്ധിച്ച് മനേക്കരയിലെ ടി.പി ഷിബിത്തിനെതിരെ പോലീസ് കേസെടുത്തു.

നഗരത്തിൽ ബലൂൺ വില്പനക്കെത്തിയ രാജസ്ഥാൻ സ്വദേശി ശങ്കർ ബാരിയുടെ ഭാര്യ കാജൽ ബാവരി (23) യോട് അപമര്യാദയായി പെരുമാറുകയും ഇവരുടെ 4 വയസ്സുള്ള ഖുശി എന്ന കുട്ടിയെ കാല് കൊണ്ട് ചവിട്ടുകയും ചെയ്തെന്നാണ് കേസ്.

കഴിഞ്ഞ ദിവസം പുതിയ ബസ്സ്റ്റാന്റിലായി രുന്നു സംഭവം. പ്രതിയ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. നേരത്തെ കാറിൽ ചാരി നിന്ന പിഞ്ചു ബാലനെ ചവിട്ടി ത്തെറിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121846/thalassery-police-registered-a-case-against-a-manekkara-native-for-being-rude-to-a-woman-and-kicking-a-toddler)