---
title: "പിറന്നാൾ ആഘോഷം കഴിഞ്ഞെത്തിയ നവവധു  തലശേരിയിലെ  ഭർതൃവീട്ടിൽ മരിച്ച നില‌യിൽ"
english_title: "The newlywed bride was found dead at her husband's house in Thalassery after her birthday celebration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121695/the-newlywed-bride-was-found-dead-at-her-husbands-house-in-thalassery-after-her-birthday-celebration"
published_at: "2023-06-12T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486a68da9870_Untitled-3_copy.jpg"
keywords: []
---

# പിറന്നാൾ ആഘോഷം കഴിഞ്ഞെത്തിയ നവവധു  തലശേരിയിലെ  ഭർതൃവീട്ടിൽ മരിച്ച നില‌യിൽ

> **Lead Summary:** തലശേരി: പിറന്നാളാഘോഷം കഴിഞ്ഞെത്തിയ നവവധു ഭർതൃവീട്ടിൽ മരിച്ചനിലയിൽ. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ ആണ് മരിച്ചത്. തലശേരിക്കടുത്ത് നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭർതൃവീട്ടിന്റെ രണ്ടാം നിലയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

തലശേരി: പിറന്നാളാഘോഷം കഴിഞ്ഞെത്തിയ നവവധു ഭർതൃവീട്ടിൽ മരിച്ചനിലയിൽ. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ ആണ് മരിച്ചത്. തലശേരിക്കടുത്ത് നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭർതൃവീട്ടിന്റെ രണ്ടാം നിലയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.

രാത്രിയിൽ ഒരു ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് ഭർതൃവീട്ടിൽ തിരിച്ചെത്തിയശേഷമാണ് സംഭവമുണ്ടായത്. ഉടനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർതൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ കതിരൂർ പൊലീസിൽ പരാതി നൽകി.

ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെആവശ്യം. 2023 ഏപ്രിൽ രണ്ടിനാണ് ഫിറ്റ്നസ് ട്രെയിനറായ സച്ചിനുമായുള്ള മേഖയുടെ വിവാഹം നടക്കുന്നത്.

കോഴിക്കോട്ഹൈലൈറ്റ് മാളിൽ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലിചെയ്തുവരികയാണ് മേഘ. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. മരണത്തിൽ കതിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121695/the-newlywed-bride-was-found-dead-at-her-husbands-house-in-thalassery-after-her-birthday-celebration)