---
title: "തലശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ വാഹനാപകടത്തിൽ പരിക്കേറ്റത്തിയ രോഗിയുടെ കൈയ്യേറ്റം ; ഡോക്ടർമാർ പണിമുടക്കും"
english_title: "In Thalassery General Hospital, a female doctor was attacked by a patient who was injured in a car accident.Doctors will go on strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121689/in-thalassery-general-hospital-a-female-doctor-was-attacked-by-a-patient-who-was-injured-in-a-car-accidentdoctors-will-go-on-strike"
published_at: "2023-06-12T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486b425aedb8_Untitled-5_copy.jpg"
keywords: []
---

# തലശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ വാഹനാപകടത്തിൽ പരിക്കേറ്റത്തിയ രോഗിയുടെ കൈയ്യേറ്റം ; ഡോക്ടർമാർ പണിമുടക്കും

> **Lead Summary:** ** തലശേരി; **തലശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ വാഹനാപകടത്തിൽ പരിക്കേറ്റത്തിയ രോഗിയുടെ കൈയ്യേറ്റം , ഡോക്ടർമാർ പണിമുടക്കും വാഹന അപകടത്തിൽ പരിക്ക് പറ്റിയ ആളെ പരിശോധിക്കുന്നതിടെയാണ് ആക്രമണം ഉണ്ടായത്.

## Article Content

** തലശേരി; **തലശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ വാഹനാപകടത്തിൽ പരിക്കേറ്റത്തിയ രോഗിയുടെ കൈയ്യേറ്റം , ഡോക്ടർമാർ പണിമുടക്കും വാഹന അപകടത്തിൽ പരിക്ക് പറ്റിയ ആളെ പരിശോധിക്കുന്നതിടെയാണ് ആക്രമണം ഉണ്ടായത്.

തലശ്ശേരി ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെയാണ് രോഗി ആക്രമിച്ചത്. വാഹനാപകടത്തെ തുടർന്ന് ഇന്നലെ അർധരാത്രി ജനറൽ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നൽകുന്നതിനിടെ ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയത്.

പുലർച്ചെ 2.30 മണിയോടെയാണ് വാഹന അപകടത്തിൽ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക് വേണ്ടി തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് അമൃതരാജി എന്ന വനിതാ ഡോക്ടറായിരുന്നു.

ചികിത്സ നൽകുന്നതിനിടെമഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ഉച്ച മുതൽ പണിമുടക്ക് നടത്തും. ഡോ. അമൃത രാജി പൊലീസിൽ പരാതി നൽകി. ഇയാൾ മദ്യപിച്ചിരുന്നതായും ഡോക്ടർ ആരോപിച്ചു. ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121689/in-thalassery-general-hospital-a-female-doctor-was-attacked-by-a-patient-who-was-injured-in-a-car-accidentdoctors-will-go-on-strike)