---
title: "കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം ;  ദാരുണവും,  ഞെട്ടിക്കുന്നതുമെന്ന്  മന്ത്രി എംബി രാജേഷ് "
english_title: "An 11-year-old boy was bitten to death by a street person in Kannur;Minister MB Rajesh said that it is tragic and shocking"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121655/an-11-year-old-boy-was-bitten-to-death-by-a-street-person-in-kannurminister-mb-rajesh-said-that-it-is-tragic-and-shocking"
published_at: "2023-06-12T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486807cbad29_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം ;  ദാരുണവും,  ഞെട്ടിക്കുന്നതുമെന്ന്  മന്ത്രി എംബി രാജേഷ് 

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം ദാരുണമെന്ന് മന്ത്രി എംബി രാജേഷ്. കുഞ്ഞിനെ കടിച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. എബിസി കേന്ദ്രങ്ങൾ തുടങ്ങാനാകാതെ പോയത് പ്രാദേശിക എതിർപ്പ് കാരണമെന്നും മന്ത്രി പറഞ്ഞു.

## Article Content

കണ്ണൂർ : കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം ദാരുണമെന്ന് മന്ത്രി എംബി രാജേഷ്. കുഞ്ഞിനെ കടിച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. എബിസി കേന്ദ്രങ്ങൾ തുടങ്ങാനാകാതെ പോയത് പ്രാദേശിക എതിർപ്പ് കാരണമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് ആണ് തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ നിഹാലിന് സംസാര ശേഷി ഇല്ല.

വൈകിട്ട് 5 മണിയോടെ ആണ് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ആണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള പാടുകളുണ്ട്. വീട്ടുമുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു.

പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121655/an-11-year-old-boy-was-bitten-to-death-by-a-street-person-in-kannurminister-mb-rajesh-said-that-it-is-tragic-and-shocking)