---
title: "ഒന്നുറക്കെ കരയാൻ പോലുമാകാതെ മരണത്തിന് കീഴടങ്ങിയ പൊന്നുമോനെ..... നിൻ്റെ മരണത്തിന് ഞങ്ങളും ഉത്തരവാദികളാണ്.."
english_title: "Ponnumon, who surrendered to death without even crying, we are also responsible for your death."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121640/ponnumon-who-surrendered-to-death-without-even-crying-we-are-also-responsible-for-your-death"
published_at: "2023-06-11T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64860a948aafd_Untitled-1_copy.jpg"
keywords: []
---

# ഒന്നുറക്കെ കരയാൻ പോലുമാകാതെ മരണത്തിന് കീഴടങ്ങിയ പൊന്നുമോനെ..... നിൻ്റെ മരണത്തിന് ഞങ്ങളും ഉത്തരവാദികളാണ്..

> **Lead Summary:** **തലശേരി**: തലശേരി മുഴപ്പിലങ്ങാട് 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു . ഒന്നുറക്കെ കരയാൻ പോലും പറ്റാതെ 10 വയസുകാരൻ നിഹാൽ മരണത്തിന് കീഴടങ്ങുമ്പോൾ പൊതു പ്രവർത്തകരെ പോലെ തന്നെ തലകുനിക്കേണ്ടവരാണ് നമ്മളും.

## Article Content

**തലശേരി**: തലശേരി മുഴപ്പിലങ്ങാട് 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു . ഒന്നുറക്കെ കരയാൻ പോലും പറ്റാതെ 10 വയസുകാരൻ നിഹാൽ മരണത്തിന് കീഴടങ്ങുമ്പോൾ പൊതു പ്രവർത്തകരെ പോലെ തന്നെ തലകുനിക്കേണ്ടവരാണ് നമ്മളും.

ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രം കണ്ണുതുറക്കുന്ന സർക്കാർ സംവിധാനങ്ങളെയും, കോടതികളെയും ഇനിയും വിശ്വാസത്തിലെടുക്കാതെ സ്വയരക്ഷ നമ്മൾ തന്നെ നേടേണ്ടിയിരിക്കുന്നു. പാനൂരിലെ നസീർ - മുർഷിദ ദമ്പതികളുടെ ഒന്നര വയസുകാരൻ ഐസിൻ നസീർ, ചമ്പാട്ടെ അഞ്ചാം ക്ലാസുകാരൻ മുഹമ്മദ് റഫാൻ റഫീസ് എന്നിവരൊക്കെ തെരുവുനായകളുടെ അക്രമത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

അതിദാരുണ സംഭവമായതുകൊണ്ടുതന്നെ തെരുവുനായകളുടെ വിഷയത്തിൽ ഇനിയും അമാന്തിച്ചു കൂട. കടലാസിൽ ഉറങ്ങാത്ത സത്വര നടപടികൾ ഉണ്ടായെ പറ്റൂ. ഒന്നുറക്കെ കരയാൻ പോലുമാകാതെ മരണത്തെ വരിച്ച നിഹാലിനപ്പുറം ഇനിയൊരു രക്ത സാക്ഷിത്വമാവർത്തിച്ചാൽ സർക്കാർ സംവിധാനങ്ങളുടെയും, കോടതികളുടെയും നമ്മുടെയുമൊക്കെ പൂർണ്ണ പരാജയമായിരിക്കുമത്. പൊന്നുമോൻ നിഹാലിന് ട്രൂവിഷൻ്റെ ആദരാഞ്ജലികൾ ...

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121640/ponnumon-who-surrendered-to-death-without-even-crying-we-are-also-responsible-for-your-death)