---
title: "തലശേരി മുഴപ്പിലങ്ങാട് 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു ; കൊല്ലപ്പെട്ടത്  സംസാരശേഷിയില്ലാത്ത കുട്ടി "
english_title: "An 11-year-old boy was bitten to death by a street dog in Thalassery Muzhapilangad;A speechless child was killed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121639/an-11-year-old-boy-was-bitten-to-death-by-a-street-dog-in-thalassery-muzhapilangada-speechless-child-was-killed"
published_at: "2023-06-11T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648609c35abc7_Untitled-1_copy.jpg"
keywords: []
---

# തലശേരി മുഴപ്പിലങ്ങാട് 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു ; കൊല്ലപ്പെട്ടത്  സംസാരശേഷിയില്ലാത്ത കുട്ടി 

> **Lead Summary:** **തലശേരി: ** തലശേരിക്കടുത്ത് മുഴപ്പിലങ്ങാട് 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് ആണ് മരിച്ചത്.

## Article Content

**തലശേരി: ** തലശേരിക്കടുത്ത് മുഴപ്പിലങ്ങാട് 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് ആണ് മരിച്ചത്.

സംസാര ശേഷി ഇല്ലാത്ത കുട്ടിയാണ് നിഹാൽ. വൈകിട്ട് 5 മണിയോടെ ആണ് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് കണ്ടെത്താൻ സോഷ്യൽ മീഡിയയിലടക്കം പ്രചരണം നടക്കുമ്പോഴാണ് ദാരുണ സംഭവം.

വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ആണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.  പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121639/an-11-year-old-boy-was-bitten-to-death-by-a-street-dog-in-thalassery-muzhapilangada-speechless-child-was-killed)