---
title: "എസ് എൻ ഡി പി ചമ്പാട് ശാഖാ  വാർഷിക ജനറൽ ബോഡി യോഗം ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു"
english_title: "SNDP Champat Branch Annual General Body Meeting was held at Chotavoor Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121627/sndp-champat-branch-annual-general-body-meeting-was-held-at-chotavoor-higher-secondary-school"
published_at: "2023-06-11T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485f2e943dfe_Untitled-2_copy.jpg"
keywords: []
---

# എസ് എൻ ഡി പി ചമ്പാട് ശാഖാ  വാർഷിക ജനറൽ ബോഡി യോഗം ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു

> **Lead Summary:** **ചമ്പാട്: ** ശ്രീ നാരായണ ഗുരുദേവൻ നടത്തിയ സാമൂഹ്യ വിപ്ലവത്തിനിന്നുംപ്രസക്തിയുണ്ടെന്ന് എസ് എൻ ഡി പി യോഗം ഡയരക്ടർ ബോർഡഗം ബാബു പൂതമ്പാറ. എസ് എൻ ഡി പി ചമ്പാട് ശാഖ വാർഷിക ജനറൽ ബോഡി യോഗം ചോതാവൂർ ഹയർസെക്കണ്ടറിസ്ക്കൂളിൽ ആദ്യകാലപ്രവർത്തകനായിരുന്ന പി.പി നാരായണൻ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ചമ്പാട്: ** ശ്രീ നാരായണ ഗുരുദേവൻ നടത്തിയ സാമൂഹ്യ വിപ്ലവത്തിനിന്നുംപ്രസക്തിയുണ്ടെന്ന് എസ് എൻ ഡി പി യോഗം ഡയരക്ടർ ബോർഡഗം ബാബു പൂതമ്പാറ. എസ് എൻ ഡി പി ചമ്പാട് ശാഖ വാർഷിക ജനറൽ ബോഡി യോഗം ചോതാവൂർ ഹയർസെക്കണ്ടറിസ്ക്കൂളിൽ ആദ്യകാലപ്രവർത്തകനായിരുന്ന പി.പി നാരായണൻ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരു നടത്തിയ സാമൂഹ്യ വിപ്ലവം രക്തചൊരിച്ചലില്ല കലാശിച്ചത് പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലു മാണ്. അധ:സ്ഥിതരെന്നു പറഞ്ഞു വന്നവരെ ഗുരുഅതിലൂടെമനുഷ്യനാക്കി പരിവർത്തിപ്പിച്ചു.

എന്നാൽ ഇന്ന് സ്ഥിതി മാറ്റമാണ് സാമ്പത്തിക രംഗത്തും , ആരോഗ്യരംഗത്തും തീയ്യ സമുദായം ഏറെ പിന്നിലാണെന്നും ബാബു പൂതമ്പാറ പറഞ്ഞു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

പാനൂർ യൂണിയൻ പ്രസിഡണ്ട് വി.കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം, യൂത്ത്മൂവ്മെന്റ് പ്രസിഡണ്ട് എം കെ.രാജീവൻ ,പി രാജൻ, കെ. ചിത്രൻ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ.പി ശശീന്ദ്രൻ സ്വാഗതവും  ദിനേശൻ പച്ചോൾ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121627/sndp-champat-branch-annual-general-body-meeting-was-held-at-chotavoor-higher-secondary-school)