---
title: "കിണർ വൃത്തിയാക്കാനിറങ്ങി, തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി ഉള്ളിലേക്ക് വീണു ; കണ്ണൂരിൽ  യുവാവിന് ദാരുണാന്ത്യം"
english_title: "He went to clean the well, and while climbing back, he tripped and fell inside;A young man met a tragic end in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121615/he-went-to-clean-the-well-and-while-climbing-back-he-tripped-and-fell-insidea-young-man-met-a-tragic-end-in-kannur"
published_at: "2023-06-11T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485e434c4841_Untitled-1_copy.jpg"
keywords: []
---

# കിണർ വൃത്തിയാക്കാനിറങ്ങി, തിരിച്ചു കയറുന്നതിനിടെ കാൽ തെറ്റി ഉള്ളിലേക്ക് വീണു ; കണ്ണൂരിൽ  യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്.

## Article Content

**കണ്ണൂർ:** കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. കാപ്പിമല സ്വദേശി മനീഷ് ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടം. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം നടന്നത്.

കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കിയതിന് ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് കാൽ തെറ്റി കിണറ്റിനകത്തേക്ക് വീണത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മരിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121615/he-went-to-clean-the-well-and-while-climbing-back-he-tripped-and-fell-insidea-young-man-met-a-tragic-end-in-kannur)