---
title: "സബ്ജയിലിലേത് മികച്ച ഭക്ഷണമെന്നും, ഉള്ളത് നല്ല മനുഷ്യരാണെന്നും കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പ്രസോൺജിത്ത് സിദ്ഗർ"
english_title: "Kannur train arson case accused Prasonjit Sidgar says subjail has good food and good people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121389/kannur-train-arson-case-accused-prasonjit-sidgar-says-subjail-has-good-food-and-good-people"
published_at: "2023-06-10T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484a976b1cf2_Untitled-1_copy.jpg"
keywords: []
---

# സബ്ജയിലിലേത് മികച്ച ഭക്ഷണമെന്നും, ഉള്ളത് നല്ല മനുഷ്യരാണെന്നും കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പ്രസോൺജിത്ത് സിദ്ഗർ

> **Lead Summary:** **കണ്ണൂർ:** സബ്ജയിലിലേത് മികച്ച ഭക്ഷണമെന്നും, ഉള്ളത് നല്ല മനുഷ്യരാണെന്നും കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പ്രസോൺജിത്ത് സിദ്ഗർ. രസകരമായ ആവശ്യം ഉന്നയിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ട ട്രെയിനിലെ കോച്ചിന് തീയിട്ട കേസിലെ പ്രതി.

## Article Content

**കണ്ണൂർ:** സബ്ജയിലിലേത് മികച്ച ഭക്ഷണമെന്നും, ഉള്ളത് നല്ല മനുഷ്യരാണെന്നും കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പ്രസോൺജിത്ത് സിദ്ഗർ. രസകരമായ ആവശ്യം ഉന്നയിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ട ട്രെയിനിലെ കോച്ചിന് തീയിട്ട കേസിലെ പ്രതി.

'സാർ ഇവിടെ യുള്ളവരൊക്കെ നല്ല ആൾക്കാരാണ്. എനിക്ക് ഈ പോലീസ് സ്റ്റേഷനിൽ ഒരു ജോലി തരുമോ?' എന്നാണ് കസ്റ്റഡിയിലുള്ള പ്രസോൺജിത് സിദ്ഗർ പോലീസിനോട് ചോദിച്ചത്. ഭക്ഷണത്തെ കുറിച്ചും മികച്ച അഭിപ്രായമാണിയാൾക്ക്. റിമാൻഡ് ചെയ്ത സബ് ജയിൽ നല്ലതാണന്നും നല്ല ഭക്ഷണവും സൗകര്യവുമാണ് ഇവിടെയുള്ള തെന്നും പ്രസോൺജിത് പറയുന്നു.

തലശേരിയിൽ നിന്ന് കണ്ണൂരി ലെത്തിയത് അതേ ട്രെയിനിൽ തന്നെയെന്ന് മൊഴി നല്കിയിട്ടുണ്ട്. സിസിടിവി ദൃ ശ്യങ്ങളിൽ നിന്നും ഇത് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ പ്രതിയുമായി അന്വേഷണസംഘം തലശേരി യിലെത്തിയിരുന്നു.

ഇതേ ട്രെയിനിൽ പ്രതി ഓടിക്കയറുന്നത് സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തിലുമുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത ദിവസം അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം മാധ്യമങ്ങളെ അറിയിക്കുന്ന തിനിടെ ഉത്തരമേഖല ഐജി പറഞ്ഞത് പ്രതി തലശേരി യിൽ നിന്ന് നടന്നാണ് കണ്ണൂരിലെത്തിയതെന്നാണ് പറ ഞ്ഞത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ നടന്നല്ല എത്തിയതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. പ്രതി പോലീസിന് നൽകുന്ന മൊഴിയിൽ വൈരുദ്ധ്യം തുടരുന്നത് അന്വേഷണസംഘത്തെ കുഴക്കു ന്നുണ്ട്. പ്രസോൺജിത്തിന് മാനസിക പ്രശ്നമുള്ളതായി അച്ഛൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

മാനസിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇയാൾ സ്ഥിരമായി വീട്ടിൽ താമസിക്കാറില്ലെന്നും അലഞ്ഞുനടക്കുന്ന സ്വഭാവമു ണ്ടെന്നും ഇയാളുടെ പിതാവ് അന്വേഷണസംഘത്തിനോട് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121389/kannur-train-arson-case-accused-prasonjit-sidgar-says-subjail-has-good-food-and-good-people)