---
title: "പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, തണൽ ബാലജനസഖ്യത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റാർ ഈവനിംഗ് ഡേ 2023 സംഘടിപ്പിച്ചു."
english_title: "Star Evening Day 2023 was organized under the joint auspices of Tanal Charitable Trust and Tanal Balajanasakhya based in Pannianur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121372/star-evening-day-2023-was-organized-under-the-joint-auspices-of-tanal-charitable-trust-and-tanal-balajanasakhya-based-in-pannianur"
published_at: "2023-06-10T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64849897d1a6c_Untitled-1_copy.jpg"
keywords: []
---

# പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, തണൽ ബാലജനസഖ്യത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റാർ ഈവനിംഗ് ഡേ 2023 സംഘടിപ്പിച്ചു.

> **Lead Summary:** **പന്ന്യന്നൂർ: ** പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, തണൽ ബാലജനസഖ്യത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റാർ ഈവനിംഗ് ഡേ 2023 സംഘടിപ്പിച്ചു.

## Article Content

**പന്ന്യന്നൂർ: ** പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, തണൽ ബാലജനസഖ്യത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്റ്റാർ ഈവനിംഗ് ഡേ 2023 സംഘടിപ്പിച്ചു.

റിട്ട. സുബേദാർ മേജർ ഓണററി ക്യാപ്റ്റൻ ആർ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സി.വി രാജൻ പെരിങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.ശ്രേഷ്ഠ പുരസ്ക്കാര ജേതാവ് രാജേന്ദ്രൻ തായാട്ട്, ചെറുകഥാകൃത്ത് പ്രേമാനന്ദ് ചമ്പാട് എന്നിവരെ ആദരിച്ചു.

സദാശിവൻ കുനിയിൽ അധ്യക്ഷത വഹിച്ചു.സജീവ് ഒതയോത്ത് കരിയർ ഗൈഡൻസ് ക്ലാസെടുത്തു. യോഗാചാര്യൻ അശോകൻ മേലൂർ, കെ.പി ശശീന്ദ്രൻ, ദിനേശൻ പച്ചോൾ എന്നിവർ സംസാരിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പച്ചോൾ കുടുംബവും, പുത്തൻവീട്ടിൽ വിമല കുടുംബവും തണൽ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയ ഫ്രീസറും, കട്ടിലും ഭാരവാഹികൾ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121372/star-evening-day-2023-was-organized-under-the-joint-auspices-of-tanal-charitable-trust-and-tanal-balajanasakhya-based-in-pannianur)