---
title: "കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ലൈബ്രറി സംഘടിപ്പിക്കുന്ന കുമാരനാശാൻ്റെ 150 ആം  ജന്മവാർഷികവും, വൈക്കം സത്യാഗ്രഹ പ്രഭാഷണവും ചൊവ്വാഴ്ച"
english_title: "150th birth anniversary of Kumaranashanth and Vaikom Satyagraha Lecture organized by Kundancheri Kunhiraman Master Memorial Library under the auspices of Kathirur Service Cooperative Bank on Tuesday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121336/150th-birth-anniversary-of-kumaranashanth-and-vaikom-satyagraha-lecture-organized-by-kundancheri-kunhiraman-master-memorial-library-under-the-auspices-of-kathirur-service-cooperative-bank-on-tuesday"
published_at: "2023-06-10T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648480979cdf0_Untitled-1_copy.jpg"
keywords: []
---

# കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ലൈബ്രറി സംഘടിപ്പിക്കുന്ന കുമാരനാശാൻ്റെ 150 ആം  ജന്മവാർഷികവും, വൈക്കം സത്യാഗ്രഹ പ്രഭാഷണവും ചൊവ്വാഴ്ച

> **Lead Summary:** **കതിരൂർ**: കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ലൈബ്രറി സംഘടിപ്പിക്കുന്ന കുമാരനാശാൻ്റെ 150 ആം ജന്മവാർഷികവും, വൈക്കം സത്യാഗ്രഹ പ്രഭാഷണവും ചൊവ്വാഴ്ച ബാങ്ക് ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കുമെന്ന് സംഘാടകർ തലശേരിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കതിരൂർ**: കതിരൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ലൈബ്രറി സംഘടിപ്പിക്കുന്ന കുമാരനാശാൻ്റെ 150 ആം ജന്മവാർഷികവും, വൈക്കം സത്യാഗ്രഹ പ്രഭാഷണവും ചൊവ്വാഴ്ച ബാങ്ക് ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കുമെന്ന് സംഘാടകർ തലശേരിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ബേങ്ക് പ്രസിഡൻ്റ ശ്രീജിത്ത് ചോയൻ അധ്യക്ഷനാവും എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷകളിൽ എ പ്ലസ് കരസ്ഥമാക്കിയ ബേങ്ക് പരിധിയിലെ സ്കൂളിലെ വിദ്യാർത്ഥികൾക്കും എ ക്ലാസ് മെമ്പർമാരുടെ മക്കൾക്കും ചടങ്ങിൽ ക്വാഷ് അവാർഡ് വിതരണം ചെയ്യും. 200 വിദ്യാർത്ഥികൾക്കുള്ള ലൈബ്രറി അംഗത്വം നൽകൽ ജില്ലാ പഞ്ചായത്ത് വൈസ് .പ്രസിഡൻ്റ് ബിനോയ് കുര്യൻ നിർവ്വഹിക്കും.

റബ്ബ് കൊ ചെയർമാൻ കാരായി രാജൻ, സഹകരണ സംഘം ജോയിൻ്റ് റജിസ്ട്രാർ വി.രാമകൃഷ്ണൻ ,ലൈബ്രറി പ്രസിഡൻ്റ് കെ.രാജകുറുപ്പ് ,ബേങ്ക് സിക്രട്ടറി പി.എം ഹേമലത തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

സംസ്ഥാനത്ത സഹകരണ ബാങ്കിംഗ് രംഗത്ത് ആദ്യമായി ഒരു ലൈബ്രറി തുടങ്ങി ചരിത്രം സൃഷ്ടിച്ച ബാങ്കാണ് കതിരൂർ ബാങ്കാണെന്ന് പ്രസിഡൻ്റ് പറഞ്ഞു. സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള അവാർഡ് 2012ൽ ലഭിച്ചിട്ടുണ്ട്.

സഹകാരിയും സ്വതന്ത്ര സമര സേനാനിയും ബേങ്ക് മുൻ പ്രസിഡൻറുമായ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്ററുടെ നാമധേയത്തിൽ ആധുനികരിച്ച ലൈബ്രറി യാ ണ് ഇവിടെയുള്ളതെന്ന് പ്രസിഡൻ്റെ ശ്രീജിത്ത് ചോയൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ബാങ്ക് പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ, സിക്രട്ടറി പി.എം.ഹേമലത, അസി.സി ക്രട്ടറി സുരേഷ് ബാബു പുത്തലത്ത്, മാനേജർ പി.പി.സുജേഷ്, ഡയറക്ടർ കെ.സുരേഷ് എന്നിവ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121336/150th-birth-anniversary-of-kumaranashanth-and-vaikom-satyagraha-lecture-organized-by-kundancheri-kunhiraman-master-memorial-library-under-the-auspices-of-kathirur-service-cooperative-bank-on-tuesday)