---
title: "മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി  സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു"
english_title: "Congratulations to the students from Rajiv Gandhi Memorial Higher Secondary School, Mokeri who secured A+ in all subjects in SSLC Plus Two examinations."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121304/congratulations-to-the-students-from-rajiv-gandhi-memorial-higher-secondary-school-mokeri-who-secured-a-in-all-subjects-in-sslc-plus-two-examinations"
published_at: "2023-06-10T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484577305c32_Untitled-1_copy.jpg"
keywords: []
---

# മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി  സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

> **Lead Summary:** **പാനൂർ :**മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.** ** 

## Article Content

**പാനൂർ :**മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.** ** 

സ്‌കൂള്‍ ഹാളിൽനടന്ന പരിപാടി കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 213 വിദ്യാര്‍ത്ഥികളെയും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 40 വിദ്യാര്‍ത്ഥികളെയുമാണ് അനുമോദിച്ചത്.

പരിപാടിയില്‍ മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് പി വത്സന്‍ അധ്യക്ഷനായി, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി അരവിന്ദന്‍ മാസ്റ്റര്‍, മാനേജര്‍ ആര്‍ കെ നാണു മാസ്റ്റര്‍, മുന്‍ പ്രിന്‍സിപ്പല്‍ എ കെ പ്രേമദാസന്‍ മാസ്റ്റര്‍, മുന്‍ പ്രധാനധ്യാപകന്‍ കെ കൃഷ്ണന്‍ മാസ്റ്റര്‍, പി ടി എ പ്രസിഡണ്ട് ജി വി രാകേശ്, മദര്‍ പിടിഎ പ്രസിഡണ്ട് സി കെ റീത്ത, സ്റ്റാഫ് സെക്രട്ടറി പി വിജിത്ത് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ അനില്‍ കുമാര്‍ സ്വാഗതവും പ്രധാനധ്യാപകന്‍ സി പി സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121304/congratulations-to-the-students-from-rajiv-gandhi-memorial-higher-secondary-school-mokeri-who-secured-a-in-all-subjects-in-sslc-plus-two-examinations)