---
title: "പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ രക്ഷപ്പെട്ടു ; 2500 രൂപ വരെ  പാരിതോഷികം"
english_title: "He escaped if he saw people throwing garbage in public places;Reward up to Rs.2500"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121297/he-escaped-if-he-saw-people-throwing-garbage-in-public-placesreward-up-to-rs2500"
published_at: "2023-06-10T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484516e41c80_Untitled-1_copy.jpg"
keywords: []
---

# പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ രക്ഷപ്പെട്ടു ; 2500 രൂപ വരെ  പാരിതോഷികം

> **Lead Summary:** **കണ്ണൂർ : ** പൊതുസ്ഥലങ്ങ ളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവുസഹിതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അറിയിക്കുന്നവർക്ക് ഉടനടി പാരിതോഷികം. കുറ്റകൃത്യം ചെയ്യുന്നവരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ 2500 രൂപവരെയാണ് പാരിതോഷികം ലഭിക്കുക.

## Article Content

**കണ്ണൂർ : ** പൊതുസ്ഥലങ്ങ ളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവുസഹിതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അറിയിക്കുന്നവർക്ക് ഉടനടി പാരിതോഷികം. കുറ്റകൃത്യം ചെയ്യുന്നവരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ 2500 രൂപവരെയാണ് പാരിതോഷികം ലഭിക്കുക.

മാലിന്യം പൊതു, സ്വകാര്യസ്ഥല ങ്ങളിലും ജലാശയങ്ങളിലും തള്ളുന്ന വരെക്കുറിച്ച് ചിത്രങ്ങളും വീഡിയോയുമടക്കം റിപ്പോർട്ടുചെയ്യാം. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ വാട്സാപ്പ്, ഇ-മെയിൽ ഐ.ഡി. എന്നിവ പ്രസിദ്ധീകരിക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉത്തരവിട്ടു.

കുറ്റകൃത്യം റിപ്പോർട്ടുചെയ്യുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ബാങ്ക് അക്കൗണ്ടിലേ ക്ക് പാരിതോഷിക തുകയെത്തിക്കും. ഇത്തരത്തിൽ പരാതി കിട്ടിയാൽ ഏഴു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

മഴക്കാലത്ത് പണിയില്ലാതെ വീട്ടിലിരിക്കുന്നവരാണ് നിങ്ങളെങ്കിൽ കണ്ണും, കാതും ഒപ്പം മൊബൈലും തുറന്നു വച്ച് പുറത്തിറങ്ങിക്കോളൂ, വെറുതെയെന്തിനാ 2,500 കളയുന്നത്..?

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121297/he-escaped-if-he-saw-people-throwing-garbage-in-public-placesreward-up-to-rs2500)