---
title: "അർധരാത്രി ന്യൂമാഹിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ  പൊലീസെത്തിയപ്പോൾ യുവാക്കൾ ഓടി രക്ഷപ്പെട്ടു ; കാറിൽ നിന്നും 20 ഗ്രാം എംഡിഎംഎ പിടികൂടി"
english_title: "When the police came to check the car which was stopped in New Mahi in the middle of the night, the youth ran away;20 grams of MDMA was seized from the car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121284/when-the-police-came-to-check-the-car-which-was-stopped-in-new-mahi-in-the-middle-of-the-night-the-youth-ran-away20-grams-of-mdma-was-seized-from-the-car"
published_at: "2023-06-10T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648447d123cff_Untitled-1_copy.jpg"
keywords: []
---

# അർധരാത്രി ന്യൂമാഹിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ  പൊലീസെത്തിയപ്പോൾ യുവാക്കൾ ഓടി രക്ഷപ്പെട്ടു ; കാറിൽ നിന്നും 20 ഗ്രാം എംഡിഎംഎ പിടികൂടി

> **Lead Summary:** **ന്യൂമാഹി: ** അർധരാത്രി ന്യൂമാഹിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ പൊലീസെത്തിയപ്പോൾ യുവാക്കൾ ഓടി രക്ഷപ്പെട്ടു .കാറിൽ നിന്നും 20 ഗ്രാം എംഡിഎംഎ പിടികൂടി ന്യൂമാഹി അറയിലകത്ത് പാലംപുളിയുള്ളതിൽ പീടിക റോഡിൽ പാതിരാത്രി നിർത്തിയിട്ട കാറിലും ലഹരിമരുന്ന് കണ്ടെത്തി.

## Article Content

**ന്യൂമാഹി: ** അർധരാത്രി ന്യൂമാഹിയിൽ നിർത്തിയിട്ട കാർ പരിശോധിക്കാൻ പൊലീസെത്തിയപ്പോൾ യുവാക്കൾ ഓടി രക്ഷപ്പെട്ടു .കാറിൽ നിന്നും 20 ഗ്രാം എംഡിഎംഎ പിടികൂടി ന്യൂമാഹി അറയിലകത്ത് പാലംപുളിയുള്ളതിൽ പീടിക റോഡിൽ പാതിരാത്രി നിർത്തിയിട്ട കാറിലും ലഹരിമരുന്ന് കണ്ടെത്തി.

ദുരൂഹ സാഹചര്യത്തിൽ കാർ പാർക്ക് ചെയ്തത് ശ്രദ്ധയിൽ പെട്ട നൈറ്റ് പട്രോൾ പോലിസ് പരിശോധനക്കെത്തിയ നേരം കാറിനകത്ത് നിന്നും മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. പോലിസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. കാറിനകത്ത് 20 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നു. കാറും ലഹരിമരുന്നും പോലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. രക്ഷപ്പെട്ടവർക്കായി ഊർജിത അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121284/when-the-police-came-to-check-the-car-which-was-stopped-in-new-mahi-in-the-middle-of-the-night-the-youth-ran-away20-grams-of-mdma-was-seized-from-the-car)