---
title: "കാലവർഷം കനക്കുന്നു; കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട്"
english_title: "The seasons are heavy;Yellow alert in 8 districts in Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120876/the-seasons-are-heavyyellow-alert-in-8-districts-in-kerala"
published_at: "2023-06-09T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482b04c63199_Untitled-1_copy.jpg"
keywords: []
---

# കാലവർഷം കനക്കുന്നു; കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട്

> **Lead Summary:** കേരളത്തിൽ കാലവർഷം കനക്കുന്നു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിനും വിലക്കുണ്ട്. ഈ മണിക്കൂറുകളിൽ കാലവർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും.

## Article Content

കേരളത്തിൽ കാലവർഷം കനക്കുന്നു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിനും വിലക്കുണ്ട്. ഈ മണിക്കൂറുകളിൽ കാലവർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും.

ഇന്നലെയാണ് കാലവർഷം കേരളത്തിൽ എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചത്.12-ാം തീയതി വരെ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് സൂപ്പർ സൈക്ലോൺ ആയി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തെ നേരിട്ട് ബാധിക്കുമെങ്കിലും ശക്തമായ മഴയുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120876/the-seasons-are-heavyyellow-alert-in-8-districts-in-kerala)