---
title: "കണ്ണൂരിലെ മാധ്യമ പ്രവർത്തകൻ്റെ ദുരൂഹ മരണം ; കൊലപാതക സാധ്യതകളടക്കം പരിശോധിച്ച് പൊലീസ്"
english_title: "Mysterious death of media worker in Kannur;The police investigated the possibility of murder"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120820/mysterious-death-of-media-worker-in-kannurthe-police-investigated-the-possibility-of-murder"
published_at: "2023-06-08T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64820d3b0239b_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിലെ മാധ്യമ പ്രവർത്തകൻ്റെ ദുരൂഹ മരണം ; കൊലപാതക സാധ്യതകളടക്കം പരിശോധിച്ച് പൊലീസ്

> **Lead Summary:** **കണ്ണൂർ :** പാപ്പിനിശ്ശേരി കരിക്കൻകുളത്തെ ഷാജി ദാമോദരന്റെ മരണം തലക്കും മുഖത്തും ഏറ്റ മാരക മുറിവു കാരണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ. കഴിഞ്ഞ 19 ദിവസമായി ന്യൂറോ ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം മരണം വരെ വെന്റിലേറ്ററിലാ യിരുന്നു. തലക്കടിച്ച് ഉപേക്ഷിച്ചതായിരിക്കാനാണ് സാധ്യതയെന്നാണ് നിഗമനം. ഷാജിക്ക് ഏറ്റതുപോലുള്ള മുറിവ് ആക്സിഡന്റിൽ സംഭവിക്കാൻ സാധ്യത കുറവാണെന്നാണ് ചികിത്സിച്ച ഡോക്ടർമാർ നൽകുന്ന സൂചന.

## Article Content

**കണ്ണൂർ :** പാപ്പിനിശ്ശേരി കരിക്കൻകുളത്തെ ഷാജി ദാമോദരന്റെ മരണം തലക്കും മുഖത്തും ഏറ്റ മാരക മുറിവു കാരണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ. കഴിഞ്ഞ 19 ദിവസമായി ന്യൂറോ ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം മരണം വരെ വെന്റിലേറ്ററിലാ യിരുന്നു. തലക്കടിച്ച് ഉപേക്ഷിച്ചതായിരിക്കാനാണ് സാധ്യതയെന്നാണ് നിഗമനം. ഷാജിക്ക് ഏറ്റതുപോലുള്ള മുറിവ് ആക്സിഡന്റിൽ സംഭവിക്കാൻ സാധ്യത കുറവാണെന്നാണ് ചികിത്സിച്ച ഡോക്ടർമാർ നൽകുന്ന സൂചന.

പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടു തൽ കാര്യങ്ങൾ അറിയാനാകൂ. അതിനിടെ ഷാജി ദാമോദരന്റെ മരണത്തിൽ തെളിവ് കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. സിസി ടി വി പരിശോധന, വാഹന പരിശോധന, സംശയമുളളവരെ നിരീക്ഷിക്കൽ തുടങ്ങി എല്ലാ സാധ്യതകളും പോലിസ് പരിശോധിച്ചു വരികയാണ്. അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനായ ഷാജി ദാമോദരനെ പരിക്കേറ്റ നിലയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പഴയ ബസ്റ്റാന്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്. പരിയാരം ഗവ: മെഡിക്കൽ കോളേജിൽ 19 ദിവസം ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഷാജി ദാമോദരൻ ഇന്നലെ രാത്രിയോടെയാണ് അന്തരിച്ചത്.

ഷാജിയുടെ മരണം വാഹനാപകടമാണെന്നായിരുന്നു നിഗമനം. എന്നാൽ ശരീരത്തിലേറ്റ പരിക്കുകളുടെ സ്വഭാവം വെച്ച് മറ്റ് സാധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല. പാപ്പിനിശ്ശേരിയിൽ വെച്ച് വാഹനം തട്ടിയ ഷാജിയെ ബസ്സ്സ്റ്റാന്റിൽ എത്തിച്ച് ഉപേക്ഷിച്ചതാണെന്നാണ് പോലീസിന് ആദ്യം കിട്ടിയ വിവരം. അത് കണ്ടെത്താൻ സിസിടിവി പരിശോധന ഇപ്പോഴും നടന്നു വരികയാണ്. മറ്റേതെങ്കിലും സാഹചര്യത്തിൽ പരിക്കേറ്റതാണോയെന്നത് സംബന്ധിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ അന്വേഷണം നടത്തും.

ചാനൽ മേഖലയിൽ അവതാരകനായും, ഡോക്യുമെന്ററി സംവിധായക നായും മാതൃഭൂമി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ കാലത്ത് സി പി ഐ പ്രവർത്തകനായിരുന്ന ഷാജി പിന്നീട് സി പി ഐമ്മിലും പ്രവർത്തിച്ചു.

ഷാജിയുടെ വിയോഗം മാധ്യമ പ്രവർത്തകരടക്ക മുള്ള സുഹൃത്തുക്കളും രാഷ്ട്രീയസാമൂഹികസാംസ്കാരി ക മേഖലയിലുള്ളവരും ഞെട്ടലോടെയാണ് കേട്ടത്. കണ്ണൂ രിന്റെ വികസന പ്രശ്നങ്ങളും മറ്റും അധികൃതരുടെ ശ്രദ്ധയിലും മുഖ്യധാരയിലുമെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച മാധ്യമ പ്രവർത്തകനായിരുന്നു ഷാജിയെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120820/mysterious-death-of-media-worker-in-kannurthe-police-investigated-the-possibility-of-murder)