---
title: "സ്കൂൾ വിട്ടു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ ചമ്പാട് വച്ച്  തെരുവുനായ കടിച്ച് പറിച്ചു ; ഗുരുതര പരിക്കേറ്റ കുട്ടി പരിയാരത്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ"
english_title: "A 5th grader who returned from school was bitten by a street person with a stick;The severely injured child is being treated in the Pariyarat intensive care unit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120802/a-5th-grader-who-returned-from-school-was-bitten-by-a-street-person-with-a-stickthe-severely-injured-child-is-being-treated-in-the-pariyarat-intensive-care-unit"
published_at: "2023-06-08T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64820141ce8e2_Untitled-1_copy.jpg"
keywords: []
---

# സ്കൂൾ വിട്ടു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ ചമ്പാട് വച്ച്  തെരുവുനായ കടിച്ച് പറിച്ചു ; ഗുരുതര പരിക്കേറ്റ കുട്ടി പരിയാരത്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

> **Lead Summary:** ചമ്പാട്: ചമ്പാട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ മുഹമ്മദ് റഫാൻ റഹീസിനാണ് തെരുവുനായയുടെ അക്രമത്തിൽ ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വച്ചാണ് തെരുവുനായ അക്രമിച്ചത്.

## Article Content

ചമ്പാട്: ചമ്പാട് വെസ്റ്റ് യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ മുഹമ്മദ് റഫാൻ റഹീസിനാണ് തെരുവുനായയുടെ അക്രമത്തിൽ ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വച്ചാണ് തെരുവുനായ അക്രമിച്ചത്.

വലതു കൈക്കും, കാലിനും ആഴത്തിൽ കടിയേറ്റു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും, ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നാണ് കുട്ടിയെ രക്ഷിച്ചത്. ഉടൻ കുട്ടിക്ക് തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകുകയും ലും, കണ്ണൂർ മിംസിലേക്ക് മാറ്റുകയുമായിരുന്നു. വലതു കൈയ്യിലെ മാംസം അപ്പാടെ നഷ്ടപ്പെട്ട കുട്ടിയെ പ്ലാസ്റ്റിക്ക് സർജറിക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ.

ചമ്പാട് അർഷാദ് മൻസിലിൽ റഹീസിൻ്റെ മകനാണ് മുഹമ്മദ് റഫാൻ. കഴിഞ്ഞ ദിവസമാണ് പാനൂരിൽ വീട്ടുമുറ്റത്ത് ഇറങ്ങിയ ഒന്നര വയസുകാരനെ തെരുവുനായ ഗുരുതരമായി കടിച്ചു പരിക്കേൽപ്പിച്ചത്. ഈ സംഭവത്തിൻ്റെ ഞെട്ടൽ മാറും മുമ്പാണ് ചമ്പാട് തെരുവുനായയുടെ അക്രമമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120802/a-5th-grader-who-returned-from-school-was-bitten-by-a-street-person-with-a-stickthe-severely-injured-child-is-being-treated-in-the-pariyarat-intensive-care-unit)