---
title: "പാനൂർ നഗരത്തിൽ ഭീതി പരത്തി തെരുവുനായകൾ, രണ്ട് പേർക്ക് കൂടി കടിയേറ്റു, പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക് ;  നാളെ അടിയന്തര യോഗം വിളിച്ച് നഗരസഭാ  ചെയർമാൻ"
english_title: "Stray dogs spread terror in Panur city, two more people were bitten, the girl escaped unhurt;The municipal chairman called an emergency meeting tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120773/stray-dogs-spread-terror-in-panur-city-two-more-people-were-bitten-the-girl-escaped-unhurtthe-municipal-chairman-called-an-emergency-meeting-tomorrow"
published_at: "2023-06-08T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481f1c00225c_Untitled-1_copy.jpg"
keywords: []
---

# പാനൂർ നഗരത്തിൽ ഭീതി പരത്തി തെരുവുനായകൾ, രണ്ട് പേർക്ക് കൂടി കടിയേറ്റു, പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക് ;  നാളെ അടിയന്തര യോഗം വിളിച്ച് നഗരസഭാ  ചെയർമാൻ

> **Lead Summary:** പാനൂർ: പാനൂർ നഗരത്തിൽ ആശങ്ക പരത്തുന്ന തെരുവുനായകൾക്കെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. പാനൂരിൽ തെരുവുനായയുടെ അക്രമത്തിനിരയായ ഒന്നര വയസുകാരൻ ഐസിൻ നസീറിൻ്റെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരും, നാട്ടുകാരും ചേർന്ന് പാനൂർ നഗരസഭയിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് വെള്ളിയാഴ്ച രാവിലെ നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്ററുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേരും. വർധിച്ചു വരുന്ന തെരുവുനായ ശല്യം പാനൂരും പരിസരങ്ങളിലും ആശങ്ക പടർത്തുകയാണ്.

## Article Content

പാനൂർ: പാനൂർ നഗരത്തിൽ ആശങ്ക പരത്തുന്ന തെരുവുനായകൾക്കെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. പാനൂരിൽ തെരുവുനായയുടെ അക്രമത്തിനിരയായ ഒന്നര വയസുകാരൻ ഐസിൻ നസീറിൻ്റെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരും, നാട്ടുകാരും ചേർന്ന് പാനൂർ നഗരസഭയിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് വെള്ളിയാഴ്ച രാവിലെ നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്ററുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേരും. വർധിച്ചു വരുന്ന തെരുവുനായ ശല്യം പാനൂരും പരിസരങ്ങളിലും ആശങ്ക പടർത്തുകയാണ്.

പാനൂരിൽ ഒന്നര വയസുകാരന് തെരുവുനായയുടെ അക്രമത്തിൽ ഗുരുതര പരിക്കേറ്റതിന് പിന്നാലെ പരിസര പ്രദേശങ്ങളിലെ 2 പേർക്ക് കടിയേൽക്കുകയും ചെയ്തിരുന്നു. ഒന്നര വയസുകാരന് കടിയേറ്റതിന് സമീപത്തെ എം.കെ രഞ്ജിത്തിൻ്റെ മകൾ ധനുഷിതയെയും തെരുവുനായകൾ അക്രമിക്കാൻ ശ്രമിച്ചു. ധനുഷിത ഓടി രക്ഷപ്പെടുകയായിരുന്നു. രാവിലെ മദ്രസയിലേക്കും കുട്ടികളെ അയക്കാനാവാത്ത സ്ഥിതിയാണ്.

ഇതോടെയാണ് തെരുവുനായയുടെ അക്രമത്തിനിരയായ ഐസിൻ നസീറിൻ്റെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരും നാട്ടുകാരും നഗരസഭാ ഓഫീസിൽ പരാതിയുമായെത്തിയത്. കുനിയിൽ റഊഫ്, നബീസു, റസിയ, മാരാൻ വീട്ടിൽ കാഞ്ചന എന്നിവരാണ് സാമൂഹ്യ പ്രവർത്തകൻ ഒ.ടി നവാസിനൊപ്പം നഗരസഭയിൽ എത്തിയത്. പഞ്ചായത്ത് സെക്രട്ടറി പ്രവീണിനും, ഹെൽത്ത് സൂപ്പർവൈസർ ബാബുവിനും പരാതി നൽകി. പരാതികളുടെ പശ്ചാത്തലത്തിൽ നാളെ മുനിസിപ്പാലിറ്റിയിൽ അടിയന്തിര യോഗം നഗരസഭാ ചെയർമാൻ വിളിച്ചു ചേർത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120773/stray-dogs-spread-terror-in-panur-city-two-more-people-were-bitten-the-girl-escaped-unhurtthe-municipal-chairman-called-an-emergency-meeting-tomorrow)