---
title: "തലശേരിയിൽ  മാരക ലഹരി മരുന്നുമായി ഇടപാടുകാരെ കാത്തിരിക്കുന്നതിനിടെ  യുവാവ് പിടിയിൽ ; അറസ്റ്റിലായത് മുഴപ്പിലങ്ങാട് സ്വദേശി കാക്കച്ചി റഫീഖ്"
english_title: "Young man arrested while waiting for clients with deadly drugs in Thalassery;Kakachi Rafeeq, a native of Muzhapilangad, was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120648/young-man-arrested-while-waiting-for-clients-with-deadly-drugs-in-thalasserykakachi-rafeeq-a-native-of-muzhapilangad-was-arrested"
published_at: "2023-06-08T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481798ef0738_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ  മാരക ലഹരി മരുന്നുമായി ഇടപാടുകാരെ കാത്തിരിക്കുന്നതിനിടെ  യുവാവ് പിടിയിൽ ; അറസ്റ്റിലായത് മുഴപ്പിലങ്ങാട് സ്വദേശി കാക്കച്ചി റഫീഖ്

> **Lead Summary:** തലശേരി: തലശേരിയിൽ മാരക ലഹരി മരുന്നുമായി ഇടപാടുകാരെ കാത്തിരിക്കുന്നതിനിടെ യുവാവ് പിടിയിൽ ലഹരി വില്‍പ്പന സംഘത്തിലെ കണ്ണിയായ യുവാവ് മാരക മയക്ക് മരുന്നുമായി തലശ്ശേരിയില്‍ പിടിയിലായി. മുഴപ്പിലങ്ങാട് ഷെയിക്ക് പള്ളി ക്കടുത്ത ബൈത്തുല്‍നിസാറില്‍ റഫീഖ് എന്ന കാക്കച്ചി റഫീഖാ ണ് പോലീസിന്റെ പിടിയിലായത്. 30 ഗ്രാമോളം തൂക്കമുള്ള എം.ഡി.എം.എയും, ഒരു കിലോ വോളം വരുന്ന ഹാഷിഷ് ഓയിലും പ്രതി യില്‍ നിന്നും കണ്ടെത്തി.

## Article Content

തലശേരി: തലശേരിയിൽ മാരക ലഹരി മരുന്നുമായി ഇടപാടുകാരെ കാത്തിരിക്കുന്നതിനിടെ യുവാവ് പിടിയിൽ ലഹരി വില്‍പ്പന സംഘത്തിലെ കണ്ണിയായ യുവാവ് മാരക മയക്ക് മരുന്നുമായി തലശ്ശേരിയില്‍ പിടിയിലായി. മുഴപ്പിലങ്ങാട് ഷെയിക്ക് പള്ളി ക്കടുത്ത ബൈത്തുല്‍നിസാറില്‍ റഫീഖ് എന്ന കാക്കച്ചി റഫീഖാ ണ് പോലീസിന്റെ പിടിയിലായത്. 30 ഗ്രാമോളം തൂക്കമുള്ള എം.ഡി.എം.എയും, ഒരു കിലോ വോളം വരുന്ന ഹാഷിഷ് ഓയിലും പ്രതി യില്‍ നിന്നും കണ്ടെത്തി.

നഗരത്തില്‍ രഹസ്യമായി മയക്ക്മരുന്ന് എത്തിച്ച് അതിവരഹസ്യ സ്വഭാവത്തില്‍ ആവശ്യക്കാര്‍ക്ക് കൈമാറ്റം ചെയ്തു വന്ന ഇയാള്‍, കണ്ണൂര്‍ എസ്.പി. ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പിടിയിലായത്. എസ്.പി.യില്‍ നിന്നും തലശ്ശേരി പോലിസിന് ലഭിച്ച നിര്‍ദേശ പ്രകാരം എസ്.ഐ. സ ജേഷ് സി. ജോസും പാര്‍ട്ടിയുമാണ് പ്രതിയെ പിടികൂടിയത്.

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനടുത്ത ഡാലിയ ആര്‍ക്കേഡിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഇടപാടുകാരെ കാത്തിരിക്കുന്നതിനിടയിലാണ് പോലിസ് സംഘം വളഞ്ഞു പിടിച്ചത്. കാക്കച്ചി ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. തലശ്ശേരിയിലും പരിസരങ്ങളിലും നിരവധി ലഹരി ത്താവളങ്ങളുള്ളതായി പോലീസിനും എക്‌സൈസിനും അറിവുള്ളതാണെങ്കിലും ഇവ തകര്‍ക്കാന്‍ ആവാത്തത് ദുരൂഹമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120648/young-man-arrested-while-waiting-for-clients-with-deadly-drugs-in-thalasserykakachi-rafeeq-a-native-of-muzhapilangad-was-arrested)