---
title: "തലശേരിയിൽ  മൊബൈൽ ഷോപ്പിൽ  നടന്ന മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് ; മോഷ്ടാവ്  കവർന്നത് 39 മൊബൈലുകളും,15,000 രൂപയും"
english_title: "The police intensified the investigation in the theft of a mobile shop in Thalassery;The thief stole 39 mobile phones and 15,000 rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120514/the-police-intensified-the-investigation-in-the-theft-of-a-mobile-shop-in-thalasserythe-thief-stole-39-mobile-phones-and-15000-rupees"
published_at: "2023-06-07T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64809b8555573_download_(4).jpg"
keywords: []
---

# തലശേരിയിൽ  മൊബൈൽ ഷോപ്പിൽ  നടന്ന മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് ; മോഷ്ടാവ്  കവർന്നത് 39 മൊബൈലുകളും,15,000 രൂപയും

> **Lead Summary:** തലശ്ശേരി: തലശ്ശേരി എം എം റോഡിലെ നെക്സ്റ്റ് മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. അഞ്ചരക്കണ്ടി ഊർപ്പള്ളി സ്വദേശി ഫസലിന്റെ ഉടമസ്ഥതയിലുള്ളതാണ് കട . 39 മൊബെലുകൾ മോഷണം പോയി. കൂടതെ 15000 രൂപയും കവർന്നു ബുധനാഴ്ച രാവിലെ ജീവനക്കാരൻ അസ്ക്കർ ഷോപ്പ് തുറക്കാനെത്തിയ പ്പോഴായിരുന്നു ഷട്ടർ തകർത്തതായി കണ്ടത്. തുടർന്ന് ഉടമ പോലീസിനെ വിവരമറിയിച്ചു. പോലീസും , ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

## Article Content

തലശ്ശേരി: തലശ്ശേരി എം എം റോഡിലെ നെക്സ്റ്റ് മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. അഞ്ചരക്കണ്ടി ഊർപ്പള്ളി സ്വദേശി ഫസലിന്റെ ഉടമസ്ഥതയിലുള്ളതാണ് കട . 39 മൊബെലുകൾ മോഷണം പോയി. കൂടതെ 15000 രൂപയും കവർന്നു ബുധനാഴ്ച രാവിലെ ജീവനക്കാരൻ അസ്ക്കർ ഷോപ്പ് തുറക്കാനെത്തിയ പ്പോഴായിരുന്നു ഷട്ടർ തകർത്തതായി കണ്ടത്. തുടർന്ന് ഉടമ പോലീസിനെ വിവരമറിയിച്ചു. പോലീസും , ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

ഡോഗ് സ്ക്വാഡ് പ്രദേശത്തെ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് നിന്നത്. 6 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ രണ്ട് കടകളിൽ മോഷണ ശ്രമവും നടന്നു. മഴക്കാലം കൂടി ആരംഭിക്കാനിരിക്കെ മോഷണങ്ങൾ പതിവാകുന്നത് വ്യാപാരികളെയും ഭീതിയിലാഴ്ത്തുന്നുണ്ട്. രാത്രി കാല പട്രോളിംഗ് പൊലീസ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120514/the-police-intensified-the-investigation-in-the-theft-of-a-mobile-shop-in-thalasserythe-thief-stole-39-mobile-phones-and-15000-rupees)