---
title: "അധ്യാപക സംഘടനകളുടെ കണ്ണുരുട്ടലിൽ യു ടേൺ ; സ്കൂൾ പ്രവൃത്തി ദിവസം 210 ൽ നിന്നും 205 ആക്കി സർക്കാർ"
english_title: "U-turn in eye-rolling of teachers' unions;Government has reduced school working days from 210 to 205"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120452/u-turn-in-eye-rolling-of-teachers-unionsgovernment-has-reduced-school-working-days-from-210-to-205"
published_at: "2023-06-07T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480600d7acdc_Untitled-2_copy.jpg"
keywords: []
---

# അധ്യാപക സംഘടനകളുടെ കണ്ണുരുട്ടലിൽ യു ടേൺ ; സ്കൂൾ പ്രവൃത്തി ദിവസം 210 ൽ നിന്നും 205 ആക്കി സർക്കാർ

> **Lead Summary:** കണ്ണൂർ : സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും. ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി.

## Article Content

കണ്ണൂർ : സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും. ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി.

മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാർച്ച് 31 ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക. ഇത്തവണത്തെ പ്രവേശനോത്സവ പരിപാടി മലയിൻകീഴ് സ്കൂളിൽ നടക്കുമ്പോൾ അധ്യക്ഷ പ്രസംഗത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. കൂടിയാലോചനകളില്ലാതെ എടുത്ത തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്ത് വന്നതോടെയാണ് മുൻനിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120452/u-turn-in-eye-rolling-of-teachers-unionsgovernment-has-reduced-school-working-days-from-210-to-205)