---
title: "മത്സ്യമേഖലയിൽ ഇനി വറുതിയുടെ കാലം ; സംസ്ഥാനം ട്രോളിങ് നിരോധനം വെള്ളിയാഴ്ച മുതൽ"
english_title: "In the fishing sector, it is now the season of roasting;State ban on trolling from Friday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120393/in-the-fishing-sector-it-is-now-the-season-of-roastingstate-ban-on-trolling-from-friday"
published_at: "2023-06-07T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6480356b7c0d1_Untitled-1_copy.jpg"
keywords: []
---

# മത്സ്യമേഖലയിൽ ഇനി വറുതിയുടെ കാലം ; സംസ്ഥാനം ട്രോളിങ് നിരോധനം വെള്ളിയാഴ്ച മുതൽ

> **Lead Summary:** കണ്ണൂർ : ജൂ​ൺ ഒ​മ്പ​ത് അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31വ​രെ​യു​ള്ള ട്രോ​ളി​ങ് നി​രോ​ധ​നം ജി​ല്ല​യി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം. ക​ട​ലിൽ പോ​കു​ന്ന മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലൈ​ഫ് ജാ​ക്ക​റ്റ്, ബ​യോ​മെ​ട്രി​ക് ഐ.​ഡി കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​ക്കും. നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ ര​ണ്ട് ബോ​ട്ടു​ക​ൾ വാ​ടക​ക്കെ​ടു​ക്കും. നാ​ല് ലൈ​ഫ് ഗാ​ർഡു​മാ​രെ പു​തു​താ​യി നി​യോ​ഗി​ച്ച്, അം​ഗ​ബ​ലം എ​ട്ടാ​ക്കും.

## Article Content

കണ്ണൂർ : ജൂ​ൺ ഒ​മ്പ​ത് അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31വ​രെ​യു​ള്ള ട്രോ​ളി​ങ് നി​രോ​ധ​നം ജി​ല്ല​യി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം. ക​ട​ലിൽ പോ​കു​ന്ന മത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലൈ​ഫ് ജാ​ക്ക​റ്റ്, ബ​യോ​മെ​ട്രി​ക് ഐ.​ഡി കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​ക്കും. നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​ൻ ര​ണ്ട് ബോ​ട്ടു​ക​ൾ വാ​ടക​ക്കെ​ടു​ക്കും. നാ​ല് ലൈ​ഫ് ഗാ​ർഡു​മാ​രെ പു​തു​താ​യി നി​യോ​ഗി​ച്ച്, അം​ഗ​ബ​ലം എ​ട്ടാ​ക്കും.

ഹാ​ർ​ബ​റു​ക​ളി​ലെ ഡീസൽ ബങ്കുകൾ അടക്കും. ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ൾ​ക്ക് ഇ​ന്ധ​ന​ത്തി​നാ​യി മ​ത്സ്യ​ഫെ​ഡ് ബ​ങ്കു​ക​ൾ അ​നു​വ​ദി​ക്കും ഇ​ത​ര സം​സ്ഥാ​ന ബോ​ട്ടു​ക​ൾ ജൂ​ൺ ഒ​മ്പ​തി​ന് മു​മ്പാ​യി കേ​ര​ള​തീ​രം വി​ട്ട് പോ​ക​ണം. ഇ​ത് ലം​ഘി​ക്കു​ന്ന യാ​നം ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ജൂ​ൺ ഒ​മ്പ​തി​ന് വൈ​കീ​ട്ടോ​ടെ മു​ഴു​വ​ൻ ട്രോ​ളി​ങ് ബോ​ട്ടു​ക​ളും ക​ട​ലി​ൽ നി​ന്നും മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​മെ​ന്റും കോ​സ്റ്റ​ൽ പൊ​ലീ​സും ഉ​റ​പ്പാ​ക്കും. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന ബോ​ട്ടു​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120393/in-the-fishing-sector-it-is-now-the-season-of-roastingstate-ban-on-trolling-from-friday)