---
title: "വിദ്യാഭ്യാസ വകുപ്പിനെതിരെ കെ.എസ്.ടി.സിയും ; വിദ്യാഭ്യാസ കലണ്ടർ പരിഷ്കരണം പുന:പരിശോധിക്കണമെന്നാവശ്യം"
english_title: "KSTC against Education Department;Need to review education calendar reform"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120343/kstc-against-education-departmentneed-to-review-education-calendar-reform"
published_at: "2023-06-07T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64801ab186bc8_Untitled-2_copy.jpg"
keywords: []
---

# വിദ്യാഭ്യാസ വകുപ്പിനെതിരെ കെ.എസ്.ടി.സിയും ; വിദ്യാഭ്യാസ കലണ്ടർ പരിഷ്കരണം പുന:പരിശോധിക്കണമെന്നാവശ്യം

> **Lead Summary:** കണ്ണൂർ : വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ അധ്യാപകരുടെയും, പൊതു സമൂഹത്തിന്റെയും വിശ്വാസ ത്തിലെടുത്ത് മാത്രമേ നടപ്പാ ക്കാവൂയെന്ന് കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ ആറ് പ്രവർത്തി ദിനങ്ങൾ വരാത്ത വിധത്തിൽ ശനിയാഴ്ച്ചകൾ ഉപയോഗ പ്പെടുത്തിയത് അധ്യാപകരുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞ ശേഷമായിരുന്നു.

## Article Content

കണ്ണൂർ : വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾ അധ്യാപകരുടെയും, പൊതു സമൂഹത്തിന്റെയും വിശ്വാസ ത്തിലെടുത്ത് മാത്രമേ നടപ്പാ ക്കാവൂയെന്ന് കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ ആറ് പ്രവർത്തി ദിനങ്ങൾ വരാത്ത വിധത്തിൽ ശനിയാഴ്ച്ചകൾ ഉപയോഗ പ്പെടുത്തിയത് അധ്യാപകരുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞ ശേഷമായിരുന്നു.

വിദ്യാഭ്യാസകലണ്ടർ പരിഷ്കരണം ചർച്ചയിലൂടെ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു, പ്രസിഡന്റ്‌. പി.പി. രാഗേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം. പി. വിനോദൻ, ജില്ലാ സെക്രട്ടറി കെ പി സായന്ത്, പി പി സുധീർ, പി. എം. പ്രകാശ്, രേഷ്മ ആർ. രാജ്, സിന്തഗി. എ. പി.ജയിംസ്, കെ. പി.. സുരേഷ്, പ്രദീപൻ, വി പി. യദുകൃഷ്ണ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120343/kstc-against-education-departmentneed-to-review-education-calendar-reform)