---
title: "പാനൂരിൽ ഒന്നര വയസുകാരനെ തെരുവുനായ കടിച്ചുകീറി ;  മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടി  കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ "
english_title: "A one-and-a-half-year-old boy was bitten by a street dog in Panur;A child with severe facial injuries is undergoing treatment at Kannur Mims Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120234/a-one-and-a-half-year-old-boy-was-bitten-by-a-street-dog-in-panura-child-with-severe-facial-injuries-is-undergoing-treatment-at-kannur-mims-hospital"
published_at: "2023-06-06T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f391ee68df_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ഒന്നര വയസുകാരനെ തെരുവുനായ കടിച്ചുകീറി ;  മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടി  കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ 

> **Lead Summary:** പാനൂർ: പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ കുനിയിൽ നസീർ - മുർഷിദ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ഐസിൻ നസീറിനെയാണ് തെരുവുനായ അക്രമിച്ചത്. വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു അക്രമം. കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായി. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാനൂർ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. സ്കൂളുകൾ കൂടി തുറന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേ പോലെ ഭീതിയിലാണ്.

## Article Content

പാനൂർ: പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ കുനിയിൽ നസീർ - മുർഷിദ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ഐസിൻ നസീറിനെയാണ് തെരുവുനായ അക്രമിച്ചത്. വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു അക്രമം. കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായി. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാനൂർ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. സ്കൂളുകൾ കൂടി തുറന്നതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേ പോലെ ഭീതിയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120234/a-one-and-a-half-year-old-boy-was-bitten-by-a-street-dog-in-panura-child-with-severe-facial-injuries-is-undergoing-treatment-at-kannur-mims-hospital)