---
title: "കൊല്ലം സുധി ഇനി  ജനഹൃദയങ്ങളിൽ ; ഒരുനോക്ക് കാണാനായി സംസ്കാര ചടങ്ങിനും  ആയിരങ്ങൾ ഒഴുകിയെത്തി"
english_title: "Kollam Sudhi is now in people's hearts;Thousands flocked to the funeral to catch a glimpse"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120180/kollam-sudhi-is-now-in-peoples-heartsthousands-flocked-to-the-funeral-to-catch-a-glimpse"
published_at: "2023-06-06T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f067412d54_Untitled-1_copy.jpg"
keywords: []
---

# കൊല്ലം സുധി ഇനി  ജനഹൃദയങ്ങളിൽ ; ഒരുനോക്ക് കാണാനായി സംസ്കാര ചടങ്ങിനും  ആയിരങ്ങൾ ഒഴുകിയെത്തി

> **Lead Summary:** കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധി ഇനി ദീപ്ത സ്മരണ. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. കടുത്ത വെയിലിലും, പ്രിയ താരത്തെ ഒരു നോക്ക് കാണാൻ ആരാധകർ പള്ളിയിലേക്ക് ഒഴുകിയെത്തി.

## Article Content

കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധി ഇനി ദീപ്ത സ്മരണ. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. കടുത്ത വെയിലിലും, പ്രിയ താരത്തെ ഒരു നോക്ക് കാണാൻ ആരാധകർ പള്ളിയിലേക്ക് ഒഴുകിയെത്തി.

തിരക്ക് കാരണം അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ നിരവധിപ്പേരാണ് മടങ്ങിപ്പോയത്. രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും, പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും മൃതദേഹം പൊതു ദർശനത്തിന് വെച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാണ് മൃതദേഹം സെമിത്തേരിയിൽ എത്തിച്ചത്. സുധിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മിമിക്രി, സിനിമാ, സാംസ്കാരിക-സാമൂഹ്യ രംഗത്തെ നിരവധി പേരാണ് എത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120180/kollam-sudhi-is-now-in-peoples-heartsthousands-flocked-to-the-funeral-to-catch-a-glimpse)