---
title: "തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ  ദമ്പതികൾ ആശുപത്രിയിലെ ടാബ് സെറ്റുമായി മുങ്ങി ;  കൂത്ത് പറമ്പ് സ്വദേശി അറസ്റ്റിൽ"
english_title: "A couple who got treatment at Thalassery General Hospital drowned with the hospital's tab set;A native of Kooth Paramp was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120141/a-couple-who-got-treatment-at-thalassery-general-hospital-drowned-with-the-hospitals-tab-seta-native-of-kooth-paramp-was-arrested"
published_at: "2023-06-06T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ee78d8f612_Untitled-1_copy.jpg"
keywords: []
---

# തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ  ദമ്പതികൾ ആശുപത്രിയിലെ ടാബ് സെറ്റുമായി മുങ്ങി ;  കൂത്ത് പറമ്പ് സ്വദേശി അറസ്റ്റിൽ

> **Lead Summary:** കൂത്ത്പറമ്പ്: കൂത്ത്പറമ്പ് മൂര്യാട്ടെ മരിയാടൻ വീട്ടിൽ ഷാനീഫിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്. തലശ്ശേരി ജനറൽ ആശുപത്രി ഒ.പി.വിഭാഗത്തിൽ ചികിത്സക്കെത്തിയ ദമ്പതികളാണ് പരിശോധന കഴിഞ്ഞ് പോവുമ്പോൾ ടാബ് സെറ്റ് അടിച്ചു മാറ്റിയത്.

## Article Content

കൂത്ത്പറമ്പ്: കൂത്ത്പറമ്പ് മൂര്യാട്ടെ മരിയാടൻ വീട്ടിൽ ഷാനീഫിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്. തലശ്ശേരി ജനറൽ ആശുപത്രി ഒ.പി.വിഭാഗത്തിൽ ചികിത്സക്കെത്തിയ ദമ്പതികളാണ് പരിശോധന കഴിഞ്ഞ് പോവുമ്പോൾ ടാബ് സെറ്റ് അടിച്ചു മാറ്റിയത്.

15000 ത്തോളം വിലവരുന്ന ടാബ് നഷ്ടപ്പെട്ടതായി ആർ.എം.ഒ. ഡോ.ജിതിൻ പരാതിപ്പെട്ടതിനെ തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഷാനീഫ് പിടിയിലായത്. തലശേരി ഗവ. . ആശുപത്രിയിലെ ഒ.പി. രജിസ്ടറും സി.സി.ടി.വി.ദൃശ്യങ്ങളും പരിശോധിച്ചാണു ഇയാളെ പിടികൂടിയത്. ഷാനിഫ് ഇപ്പോൾ മൂര്യാടിനടുത്താണ് താമസം. തലശേരി ജെ എഫ് സി എം കോടതി റിമാൻ്റ് ചെയ്തു. ഭാര്യക്കെതിരായ നടപടികൾ പിന്നീട് തീരുമാനിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120141/a-couple-who-got-treatment-at-thalassery-general-hospital-drowned-with-the-hospitals-tab-seta-native-of-kooth-paramp-was-arrested)