---
title: "കല്ലിക്കണ്ടി പാറേമ്മൽ യു.പി.സ്കൂളിൽ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. "
english_title: "Kallikandi Paremmal UP School celebrated Environment Day with various programs."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120067/kallikandi-paremmal-up-school-celebrated-environment-day-with-various-programs"
published_at: "2023-06-06T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ebf247f4ae_Untitled-2_copy.jpg"
keywords: []
---

# കല്ലിക്കണ്ടി പാറേമ്മൽ യു.പി.സ്കൂളിൽ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

> **Lead Summary:** പാനൂർ : വിദ്യാർഥികൾ സ്കൂൾ മുറ്റത്ത് പൂച്ചെടികളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന പ്രത്യേകചടങ്ങിൽ പ്രദേശത്തെ പരിസ്ഥിതി കർഷകൻ പാറേമ്മൽ മൂസ്സയെ ആദരിച്ചു. അദ്ദഹേം പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.

## Article Content

പാനൂർ : വിദ്യാർഥികൾ സ്കൂൾ മുറ്റത്ത് പൂച്ചെടികളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന പ്രത്യേകചടങ്ങിൽ പ്രദേശത്തെ പരിസ്ഥിതി കർഷകൻ പാറേമ്മൽ മൂസ്സയെ ആദരിച്ചു. അദ്ദഹേം പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.

കുട്ടികൾ പരസ്പരം സ്നേഹമരം കൈമാറി. തുടർന്ന്, സുഗതകുമാരിയുടെ പരിസ്ഥിതി കവിതയുടെ ദൃശ്യാവിഷ്കാരം വിദ്യാർഥിനികൾ അവതരിപ്പിച്ചു. പരിസ്ഥിതസന്ദേശങ്ങൾ ആലേഖനം ചെയ്ത ഇലകളുടെ ബാഡ്ജുകൾ ധരിച്ചാണ് കുട്ടികൾ സ്കൂളിലെത്തിയത്. പോസ്റ്റർ രചനാ മത്സരം ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവയും നടന്നു. പ്രധാനാധ്യാപിക കെ.എം.രാധാമണി പരിപാടികൾക്ക് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120067/kallikandi-paremmal-up-school-celebrated-environment-day-with-various-programs)