---
title: "തളിപ്പറമ്പിൽ  10 വയസുകാരിയെ പീഡിപ്പിച്ച  കേസിൽ യുവാവിന് 83 വർഷം തടവ് ; 1,15,000 രൂപ പിഴയും"
english_title: "Young man sentenced to 83 years in prison for molesting a 10-year-old girl in Taliparam;1,15,000 and a fine of Rs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/120009/young-man-sentenced-to-83-years-in-prison-for-molesting-a-10-year-old-girl-in-taliparam115000-and-a-fine-of-rs"
published_at: "2023-06-05T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e19c74ba16_Untitled-1_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ  10 വയസുകാരിയെ പീഡിപ്പിച്ച  കേസിൽ യുവാവിന് 83 വർഷം തടവ് ; 1,15,000 രൂപ പിഴയും

> **Lead Summary:** കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 83 വർഷം തടവും 1,15,000 രൂപ പിഴയും. ചെറുപുഴ പാലാ കടം കാണിക്കാരൻ ഹൗസിൽ കെ. ഡി. രമേശനെ ആണ് തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2018ൽ വിഷുവിന് മുമ്പുള്ള ഒരുദിവസം പത്തുവയസ്സുകാ രിയെ ലൈംഗികമായി പീഡിപ്പിച്ചു വെന്നാണ് കേസ്.

## Article Content

കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 83 വർഷം തടവും 1,15,000 രൂപ പിഴയും. ചെറുപുഴ പാലാ കടം കാണിക്കാരൻ ഹൗസിൽ കെ. ഡി. രമേശനെ ആണ് തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2018ൽ വിഷുവിന് മുമ്പുള്ള ഒരുദിവസം പത്തുവയസ്സുകാ രിയെ ലൈംഗികമായി പീഡിപ്പിച്ചു വെന്നാണ് കേസ്.

അന്നത്തെ ചെറുപുഴ എസ്.ഐ. എം.എൻ.ബിജോയിയാണ് 2018 മെയ് 21ന് പ്രതിയെ അറസ്റ്റ് ചെയ്തത്. അഞ്ച് വകുപ്പു കളിലായാണ് 83 വർഷം തടവ് ശിക്ഷ വിധിച്ചത്. ആർ. രാജേഷ് തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജിയായി ചുമ തലയേറ്റതിന് ശേഷമുള്ള ആദ്യവിധിയാണിത്. പ്രോസിക്യൂ ഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/120009/young-man-sentenced-to-83-years-in-prison-for-molesting-a-10-year-old-girl-in-taliparam115000-and-a-fine-of-rs)