---
title: "പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലൈഫ് ആൻറ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു."
english_title: "A felicitation ceremony was organized under the leadership of Life and Care Charitable Society based in Pannianur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119885/a-felicitation-ceremony-was-organized-under-the-leadership-of-life-and-care-charitable-society-based-in-pannianur"
published_at: "2023-06-05T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dbf9f04b01_Untitled-2_copy.jpg"
keywords: []
---

# പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലൈഫ് ആൻറ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലൈഫ് ആൻറ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങാണ് നടന്നത്. പന്ന്യന്നൂർ അരയാക്കൂൽ യുപി സ്കൂളിൽ നടന്ന പരിപാടി പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ ഉദ്ഘാടനം ചെയ്തു.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലൈഫ് ആൻറ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങാണ് നടന്നത്. പന്ന്യന്നൂർ അരയാക്കൂൽ യുപി സ്കൂളിൽ നടന്ന പരിപാടി പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ ഉദ്ഘാടനം ചെയ്തു.

പച്ചക്കറി കൃഷി വിജയികൾക്കുള്ള സമ്മാനദാനവും, ഉന്നത വിജയികൾക്കുള്ള സമ്മാനദാനവും ' ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ നിർവഹിച്ചു.കെ.കെ രമേശൻ അധ്യക്ഷനായി. കെ.നൂറുദ്ദീൻ ക്ലാസെടുത്തു. കെ.പി അച്ചുതൻ, പി.ടി.കെ പ്രേമൻ, കർഷക സംഘം വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് ടി.ജയരാജൻ, എ.കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119885/a-felicitation-ceremony-was-organized-under-the-leadership-of-life-and-care-charitable-society-based-in-pannianur)