---
title: "ചമ്പാട് കുന്നുമ്മൽ യൂപി സ്കൂളിൽ പരിസ്ഥിതി വാരാഘോഷവും, പരിസ്ഥിതി  ക്ലബ് ഉദ്ഘാടനവും നടന്നു."
english_title: "Environment Week Celebration and Environment Club Inauguration was held at Champat Kunummal UP School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119827/environment-week-celebration-and-environment-club-inauguration-was-held-at-champat-kunummal-up-school"
published_at: "2023-06-05T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d9fbcd0873_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് കുന്നുമ്മൽ യൂപി സ്കൂളിൽ പരിസ്ഥിതി വാരാഘോഷവും, പരിസ്ഥിതി  ക്ലബ് ഉദ്ഘാടനവും നടന്നു.

> **Lead Summary:** ചമ്പാട്: പ്ലാസ്റ്റിക്ക് മാലിന്യം അകറ്റൂ എന്ന മുദ്രാവാക്യവുമായാണ് ചമ്പാട് കുന്നുമ്മൽ യൂപി സ്കൂളിൽ പരിസ്ഥിതി വാരാഘോഷവും, പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും നടത്തിയത്. പന്ന്യന്നൂർ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സിതാര ധർമ്മരാജ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഔഷധത്തോട്ടം വിപുലമാക്കുന്നതിനായി ഔഷധസസ്യവിതരണവും നടത്തി.

## Article Content

ചമ്പാട്: പ്ലാസ്റ്റിക്ക് മാലിന്യം അകറ്റൂ എന്ന മുദ്രാവാക്യവുമായാണ് ചമ്പാട് കുന്നുമ്മൽ യൂപി സ്കൂളിൽ പരിസ്ഥിതി വാരാഘോഷവും, പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും നടത്തിയത്. പന്ന്യന്നൂർ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സിതാര ധർമ്മരാജ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഔഷധത്തോട്ടം വിപുലമാക്കുന്നതിനായി ഔഷധസസ്യവിതരണവും നടത്തി.

പി ടി എ പ്രസി. പ്രശാന്ത് ഐടികെ അധ്യക്ഷനായി. പ്രധാനധ്യാപകൻ കെ എ ശരത്ത് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി.കെ ദൃശ്യ നന്ദിയും പറഞ്ഞു. വാരാഘോഷ പരിപാടിയിൽ കൊളാഷ് നിർമ്മാണം, സെമിനാർ, പരിസ്ഥിതി, ക്വിസ്, ഔഷധത്തോട്ടം വിപുലമാക്കൽ, എൻ്റെ മരം ഡയറി, വീഡിയൊ പ്രദർശനം, ജൈവ ഉദ്യാനം വിപുലമാക്കൽ, ഫീൽഡ് ട്രിപ്പ് എന്നിവ നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119827/environment-week-celebration-and-environment-club-inauguration-was-held-at-champat-kunummal-up-school)