---
title: "കെ.എസ്.ടി.എയെ പാടെ തള്ളി വിദ്യാഭ്യാസ മന്ത്രി, സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനം തന്നെ;  ഇനിയൊരു ചർച്ചയില്ലെന്നും  മന്ത്രി വി. ശിവൻകുട്ടി"
english_title: "Education Minister dismisses KSTA, says Saturday will be working day for schools;Minister V said that there is no further discussion."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119547/education-minister-dismisses-ksta-says-saturday-will-be-working-day-for-schoolsminister-v-said-that-there-is-no-further-discussion"
published_at: "2023-06-04T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c61d22b5f3_Untitled-1_copy.jpg"
keywords: []
---

# കെ.എസ്.ടി.എയെ പാടെ തള്ളി വിദ്യാഭ്യാസ മന്ത്രി, സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനം തന്നെ;  ഇനിയൊരു ചർച്ചയില്ലെന്നും  മന്ത്രി വി. ശിവൻകുട്ടി

> **Lead Summary:** **കണ്ണൂർ : **ഇനി മുതൽ ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്നും, ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. ശനിയാഴ്ച പ്രവർത്തി ദിനമാകുന്നതിലെ കെ.എസ്.ടി.എയുടെ എതിർപ്പ് പൂർണമായും തളളിയാണ് മന്ത്രി രംഗത്തുവന്നത്.

## Article Content

**കണ്ണൂർ : **ഇനി മുതൽ ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തി ദിനമാണെന്നും, ഇക്കാര്യത്തിൽ ഇനിയൊരു ചർച്ചയില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. ശനിയാഴ്ച പ്രവർത്തി ദിനമാകുന്നതിലെ കെ.എസ്.ടി.എയുടെ എതിർപ്പ് പൂർണമായും തളളിയാണ് മന്ത്രി രംഗത്തുവന്നത്.

ഏത് അധ്യാപക സംഘടനയ്ക്കും അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞു. വിദ്യാഭ്യാസ അവകാശനിയമപ്രകാരമാണ് 220 ദിവസം അധ്യയന ദിനമാക്കുന്നത്. ഈ തീരുമാനം രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും സന്തോഷമാണെന്നും എതിർപ്പ് ചില അധ്യാപകർക്കും, മാധ്യമ പ്രവർത്തകർക്കും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂൾ തുറന്നു പ്രവർത്തിക്കുക

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119547/education-minister-dismisses-ksta-says-saturday-will-be-working-day-for-schoolsminister-v-said-that-there-is-no-further-discussion)