---
title: "കണ്ണൂരിൽ എട്ടാം ക്ലാസുകാരിക്ക് പീഡനം ; യുവാവ് അറസ്റ്റിൽ"
english_title: "8th class girl molested in Kannur;The youth was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119480/8th-class-girl-molested-in-kannurthe-youth-was-arrested"
published_at: "2023-06-04T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c35ca524b1_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ എട്ടാം ക്ലാസുകാരിക്ക് പീഡനം ; യുവാവ് അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ : എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഐസ്ക്രീംപാർലറിൽ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മടക്കര സ്വദേശി മുഹമ്മദിനെആണ് കണ്ണപുരം സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ഇൻസ്റ്റഗ്രാം വഴിയാണ് മുഹമ്മദ് പെൺകുട്ടിയെ പരിചയപ്പെട്ടത്.

## Article Content

കണ്ണൂർ : എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഐസ്ക്രീംപാർലറിൽ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മടക്കര സ്വദേശി മുഹമ്മദിനെആണ് കണ്ണപുരം സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. ഇൻസ്റ്റഗ്രാം വഴിയാണ് മുഹമ്മദ് പെൺകുട്ടിയെ പരിചയപ്പെട്ടത്.

തുടർന്ന് ചെറുകുന്ന് തറയിലെ ഒരു ഐസ്ക്രീം പാർല റിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥിനി സഹപാഠികളോട് കാര്യം പറഞ്ഞതിനെത്തുടർന്ന് അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സ്കൂൾ അധികൃതർ ചൈൽഡ്ലൈനിൽ വിവരമറിയിച്ചു. ചൈൽഡ്ലൈനിന്റെ പരാതിയിൽ കേസെടുത്താണ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119480/8th-class-girl-molested-in-kannurthe-youth-was-arrested)