---
title: "സൂക്ഷിച്ചോ ക്യാമറ! റോഡിലെ എ ഐ ക്യാമറകൾ ഫൈൻ ഈടാക്കും"
english_title: "Watch out for the camera!AI cameras on the road will charge a fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119414/watch-out-for-the-cameraai-cameras-on-the-road-will-charge-a-fine"
published_at: "2023-06-04T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c0aac8903a_Untitled-1_copy.jpg"
keywords: []
---

# സൂക്ഷിച്ചോ ക്യാമറ! റോഡിലെ എ ഐ ക്യാമറകൾ ഫൈൻ ഈടാക്കും

> **Lead Summary:** കണ്ണൂർ :റോഡിൽ നിയമം ലംഘിക്കുന്നവർ ജാഗ്രത. എഐ കാമറകൾ കണ്ടെത്തുന്ന ട്രാഫിക്‌ നിയമലംഘനങ്ങൾക്ക്‌ തിങ്കളാഴ്‌ച മുതൽ പിഴ വീഴും. ജില്ലയിൽ 63 ഇടങ്ങളിലാണ്‌ കാമറ സ്ഥാപിച്ചിട്ടുള്ളത്‌. കോഴിക്കോട്‌ സിറ്റിയിൽ മാത്രം 24 കാമറയുണ്ട്‌. കാമറകൾ നിരീക്ഷിക്കുന്നതിനുള്ള ജില്ലാ കൺട്രോൾ റൂം ഒരുങ്ങിയിട്ടുണ്ട്‌. ഇവിടെനിന്നാവും നോട്ടീസ്‌ അയക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികൾ നിയന്ത്രിക്കുക.

## Article Content

കണ്ണൂർ :റോഡിൽ നിയമം ലംഘിക്കുന്നവർ ജാഗ്രത. എഐ കാമറകൾ കണ്ടെത്തുന്ന ട്രാഫിക്‌ നിയമലംഘനങ്ങൾക്ക്‌ തിങ്കളാഴ്‌ച മുതൽ പിഴ വീഴും. ജില്ലയിൽ 63 ഇടങ്ങളിലാണ്‌ കാമറ സ്ഥാപിച്ചിട്ടുള്ളത്‌. കോഴിക്കോട്‌ സിറ്റിയിൽ മാത്രം 24 കാമറയുണ്ട്‌. കാമറകൾ നിരീക്ഷിക്കുന്നതിനുള്ള ജില്ലാ കൺട്രോൾ റൂം ഒരുങ്ങിയിട്ടുണ്ട്‌. ഇവിടെനിന്നാവും നോട്ടീസ്‌ അയക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികൾ നിയന്ത്രിക്കുക.

നോട്ടീസ്‌ വരുന്നതിനൊപ്പം ആർസിയിലുള്ള മൊബൈൽ നമ്പറിലേക്ക്‌ ചലാന്റെ ലിങ്കും വരും. ഒരു മാസത്തിലേറെയായി കാമറകൾ പ്രവർത്തനത്തിലുണ്ട്‌. കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ മുന്നറിയിപ്പ്‌ മെമ്മോകൾ അയച്ചിരുന്നു. നിയമലംഘനം കുറഞ്ഞതായികണക്കുകളിലുണ്ട്‌.മെമ്മോകളുടെ എണ്ണം ദിവസങ്ങളിൽ ഗണ്യമായി കുറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119414/watch-out-for-the-cameraai-cameras-on-the-road-will-charge-a-fine)