---
title: "പ്രൊഫ എപി അബ്ദുൽ ഖാദർ കൾച്ചറൽ സെന്റർ പാനൂർ ഏരിയാ കൺവെൻഷനും, ഏരിയ പരിധിയിൽ നിന്നും എസ്എസ്എൽസി - പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു."
english_title: "Prof AP Abdul Qader Cultural Center Pannoor Area Convention and felicitation of students who obtained A Plus in all subjects in SSLC - Plus Two Examinations from area limits."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119339/prof-ap-abdul-qader-cultural-center-pannoor-area-convention-and-felicitation-of-students-who-obtained-a-plus-in-all-subjects-in-sslc-plus-two-examinations-from-area-limits"
published_at: "2023-06-03T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b6214ace49_Untitled-2_copy.jpg"
keywords: []
---

# പ്രൊഫ എപി അബ്ദുൽ ഖാദർ കൾച്ചറൽ സെന്റർ പാനൂർ ഏരിയാ കൺവെൻഷനും, ഏരിയ പരിധിയിൽ നിന്നും എസ്എസ്എൽസി - പ്ലസ് ടൂ പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു.

> **Lead Summary:** പാനൂർ: പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ കേരള യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു. എകെസിസി ഏരിയ പ്രസിഡൻ്റ് മുഹമ്മദ് ഹാജി നല്ലാക്ക അധ്യക്ഷനായി. സെക്രട്ടറി കെ നൗഷാദ് പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, നസീർ ഇടവലത്ത്, ഹാരിസ് മരക്കാർ, അഷ്ക്കർ പൊന്ന്യം എന്നിവർ സംസാരിച്ചു.

## Article Content

പാനൂർ: പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ കേരള യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു. എകെസിസി ഏരിയ പ്രസിഡൻ്റ് മുഹമ്മദ് ഹാജി നല്ലാക്ക അധ്യക്ഷനായി. സെക്രട്ടറി കെ നൗഷാദ് പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, നസീർ ഇടവലത്ത്, ഹാരിസ് മരക്കാർ, അഷ്ക്കർ പൊന്ന്യം എന്നിവർ സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് നല്ലാക്ക അധ്യക്ഷനായി. കെ.ഇ കുഞ്ഞബ്ദുള്ള, നസീർ ഇടവലത്ത്, ടി.ടി അസ്കർ എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ മുനീർ ചൊക്ലിയെയും, ഉന്നത വിജയം നേടിയവരെയും പി.പി ദിവ്യ ഉപഹാരം നൽകി ആദരിച്ചു. പുതിയ ഭാരവാഹികളായി ഡോ: ടികെ മുനീറിനെ പ്രസിഡൻ്റായും, ആർഎം അബ്ദുൽ റഹിമാൻ, എൻകെ ഖാലിദ്, റഷീദ് അണിയാരം, ഷമീന മേനപ്രം എന്നിവരെ വൈസ് പ്രസിഡൻ്റ്മാരായും, കെ നൗഷാദിനെ സെക്രട്ടറിയായും.നസീർ ഇടവലത്ത്, കബീർ കരിയാട്, ഹാരിസ് മരക്കാർ, സിപി അബ്ദുൽ നാസർ എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും, ടിപി യൂസഫ് ഹാജിയെ ട്രഷററായും സമ്മേളനം തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119339/prof-ap-abdul-qader-cultural-center-pannoor-area-convention-and-felicitation-of-students-who-obtained-a-plus-in-all-subjects-in-sslc-plus-two-examinations-from-area-limits)