---
title: "വർധിപ്പിച്ച കെട്ടിട നികുതി യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കില്ലെന്ന് കെ.മുരളീധരൻ  എം പി ; പാനൂർ നഗരസഭയോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ  എം എൽ എ യുടെ ക്യാമ്പ് ഓഫീസിലേക്ക് യു ഡി എഫ് മാർച്ച്"
english_title: "K. Muralidharan MP said that the local self-governing bodies governed by the UDF will not collect the increased building tax;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119329/k-muralidharan-mp-said-that-the-local-self-governing-bodies-governed-by-the-udf-will-not-collect-the-increased-building-tax"
published_at: "2023-06-03T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b59e87cba5_Untitled-1_copy.jpg"
keywords: []
---

# വർധിപ്പിച്ച കെട്ടിട നികുതി യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കില്ലെന്ന് കെ.മുരളീധരൻ  എം പി ; പാനൂർ നഗരസഭയോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ  എം എൽ എ യുടെ ക്യാമ്പ് ഓഫീസിലേക്ക് യു ഡി എഫ് മാർച്ച്

> **Lead Summary:** പാനൂർ: വർധിപ്പിച്ച കെട്ടിട നികുതി യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കില്ലെന്ന് കെ.മുരളീധരൻ എം പി . പാനൂർ നഗരസഭയോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ കെ.പി മോഹനൻ എം എൽ എ യുടെ ക്യാമ്പ് ഓഫീസിലേക്ക് യു ഡി എഫ് മാർച്ച് കടമെടുപ്പ് സൂക്ഷിച്ച് വേണമെന്ന് യുഡിഎഫ് അന്നേ എൽ ഡി എഫിനോട് പറഞ്ഞതാണെന്ന് കെ.മുരളീധരൻ എം പി.

## Article Content

പാനൂർ: വർധിപ്പിച്ച കെട്ടിട നികുതി യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കില്ലെന്ന് കെ.മുരളീധരൻ എം പി . പാനൂർ നഗരസഭയോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ കെ.പി മോഹനൻ എം എൽ എ യുടെ ക്യാമ്പ് ഓഫീസിലേക്ക് യു ഡി എഫ് മാർച്ച് കടമെടുപ്പ് സൂക്ഷിച്ച് വേണമെന്ന് യുഡിഎഫ് അന്നേ എൽ ഡി എഫിനോട് പറഞ്ഞതാണെന്ന് കെ.മുരളീധരൻ എം പി.

പാനൂർ നഗരസഭയോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ കെ.പി മോഹനൻ എം എൽ എയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി. യു ഡി എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വർധിപ്പിച്ച കെട്ടിട നികുതി ഈടാക്കില്ലെന്നും എം പി പറഞ്ഞു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്രത്തിൻ്റെ കൂടെയാണ് യുഡിഎഫ് എന്നാണിപ്പോൾ എൽ ഡി എഫ് പറയുന്നത്. കിഫ് ബി യിലൂടെ കോടിക്കണക്കിന് രൂപ കടം വാങ്ങിയാണ് കെട്ടിടങ്ങൾ പണിതത്. സാമ്പത്തിക മിതത്വം പാലിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും എം പി കുറ്റപ്പെടുത്തി.

യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ പി.പി.എ സലാം അധ്യക്ഷനായി. പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ, വി. സുരേന്ദ്രൻ, പി.കെ ഷാഹുൽ ഹമീദ്, കാട്ടൂർ മുഹമ്മദ്, സന്തോഷ് കണ്ണം വള്ളി, ആവോലം ബഷീർ, കെ.രമേശൻ, എൻ.എ റഫീഖ് എന്നിവർ സംസാരിച്ചു. എം.എം രാജേഷ് സ്വാഗതവും, ടി.ടിരാജൻ നന്ദിയും പറഞ്ഞു. പാനൂർ ലീഗ് ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിന് മുസ്ലിം ലീഗ് ജില്ലാട്രഷറർ മഹമൂദ് കടവത്തൂർ, ജില്ലാ സെക്രട്ടറി ടി.പി മുസ്തഫ, ടി മഹറൂഫ്, എം സി അൻവർ, പി സുലൈമാൻ മാസ്റ്റർ, എൻ പി മുനീർ, നൗഷാദ് അണിയാരം, വി ഫൈസൽ മാസ്റ്റർ, പി കെ ഇബ്റാഹിം ഹാജി, ബഷീർ ആവോലം, എ എം രാജേഷ് മാസ്റ്റർ, നിടൂർ മുഹമ്മദ്, ബാങ്കിൽ ഹനീഫ, എം ടി കെ സുലൈഖ, നസീമ ചാമാളി, നൗഷത്ത് ടീച്ചർ, ടി കെ ഹാരിസ്, ടി. നജീർ , വി.സമീർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119329/k-muralidharan-mp-said-that-the-local-self-governing-bodies-governed-by-the-udf-will-not-collect-the-increased-building-tax)