---
title: "ന്യൂ മാഹി എംഎം ഹയർ സെക്കൻ്ററി സ്കൂളിൽ പൂർവ വിദ്യാർത്ഥികളും  മാനേജ്മെൻ്റും രണ്ട് തട്ടിൽ  "
english_title: "New Mahi MM Higher Secondary School Alumni and Management on two floors"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119208/new-mahi-mm-higher-secondary-school-alumni-and-management-on-two-floors"
published_at: "2023-06-03T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647aed80ab926_Untitled-1_copy.jpg"
keywords: []
---

# ന്യൂ മാഹി എംഎം ഹയർ സെക്കൻ്ററി സ്കൂളിൽ പൂർവ വിദ്യാർത്ഥികളും  മാനേജ്മെൻ്റും രണ്ട് തട്ടിൽ  

> **Lead Summary:** ന്യൂ മാഹി: ന്യൂ മാഹി എം എം ഹയര്‍ സെക്കന്ററി സ്‌കൂള്‍, എം.എം.യു പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ എം.എം.അലുംനി അസോസിയേഷന്‍ - സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പണ പിരിവ് നടത്തുന്നുവെന്ന് എംഎം എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ പ്രസ്ഥാവന തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ഭാരവാഹികള്‍. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനും പൊതു സമൂഹത്തിന്റെ മുന്‍പില്‍ ഇകഴ്ത്തി കാട്ടാനുമാണ് സ്‌കൂള്‍ മേനജ്‌മെന്റ് ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

## Article Content

ന്യൂ മാഹി: ന്യൂ മാഹി എം എം ഹയര്‍ സെക്കന്ററി സ്‌കൂള്‍, എം.എം.യു പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ എം.എം.അലുംനി അസോസിയേഷന്‍ - സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പണ പിരിവ് നടത്തുന്നുവെന്ന് എംഎം എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ പ്രസ്ഥാവന തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ഭാരവാഹികള്‍. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനും പൊതു സമൂഹത്തിന്റെ മുന്‍പില്‍ ഇകഴ്ത്തി കാട്ടാനുമാണ് സ്‌കൂള്‍ മേനജ്‌മെന്റ് ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

എം എം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പേരില്‍ ഒരു തരത്തിലുള്ള പണപ്പിരിവ് നടത്തിയിട്ടില്ല.എം.എം അലുംനിയുടെ ഉത്ഘാടന സമ്മേളനത്തോട് നുബന്ധിച്ച് അംഗങ്ങളില്‍ നിന്ന് സമാഹരിച്ച തുകയില്‍ ബാക്കി വന്ന 8 ലക്ഷത്തോളം രൂപസ കൂളിന് വാഹനം വാങ്ങാന്‍ സകൂള്‍ എഡു സൊസൈറ്റി ആവിശ്യപ്പെട്ടിരുന്നു. ഇത് നല്‍കത്തതാണ് പൂര്‍വ്വ വിദ്ധാര്‍ത്ഥി സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

പ്രസ്തുത തുക ഉപയോഗിച്ച് സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബും മറ്റ് നവീകരണ പ്രവരത്തിയും നടത്താമെന്ന് മേനജ്‌മെന്റിനെ അറിയിച്ചിട്ടും കവര്‍ താല്പര്യം കാണിച്ചില്ല. ഈയൊരു സാഹചര്യത്തിലാണ് സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ മേനജ്‌മെന്റ്‌ പ്രസ്താവനയിലൂടെശ്രമിക്കുന്നത് അത് കൊണ്ട് തന്നെ പ്രസ്താവന പിന്‍വലിക്കണമെന്നും സംഘാടകര്‍ പറഞ്ഞ അസീസ് മാഫി, വൈ.എം. അനില്‍കുമാര്‍, പി.കെ. വിസാലി, കെ.സുജാത ,എം.ജംഷി ല ,ഫൈസല്‍ ബിണ്ടി എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119208/new-mahi-mm-higher-secondary-school-alumni-and-management-on-two-floors)